ബ്ലാക്ക് ബോർഡും കംപ്യൂട്ടറാകും; ഇതു ഘാനയിലെ “ഡിജിറ്റൽ’ ക്ലാസ് റൂം!

പേ​​​രി​​​നെ​​​ങ്കി​​​ലും ഒ​​​രു കം​​​പ്യൂ​​​ട്ട​​​ർ ഇ​​​ല്ലാ​​​തെ കം​​​പ്യൂ​​​ട്ട​​​ർ പ​​​ഠ​​​നം സാ​​​ധ്യ​​​മാ​​​ണോ എ​​​ന്നു സം​​​ശ​​​യ​​​മു​​​ള്ള​​​വ​​​ർ ഈ ​​​ആ​​​ഫ്രി​​​ക്ക​​​ൻ അ​​​ധ്യാ​​​പ​​​ക​​​ന്‍റെ ജീ​​​വി​​​തം അ​​​റി​​​ഞ്ഞാ​​​ൽ​​​ മ​​​തി, സം​​​ശ​​​യം മാ​​​റി​​​ക്കി​​​ട്ടും. ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഖാ​​​ന​​​യി​​​ൽ ഐ​​​ടി അ​​​ധ്യാ​​​പ​​​ക​​​നാ​​​യി ജോ​​​ലി​​​ചെ​​​യ്യു​​​ന്ന ക​​​വാ​​​ഡോ ഹോ​​​ട്ടി​​​ഷ് ആ​​​ണ് ക​​​റു​​​ത്ത ബോ​​​ർ​​​ഡി​​​ൽ കം​​​പ്യൂ​​​ട്ട​​​ർ വ​​​ര​​​ച്ചെ​​​ടു​​​ത്ത് കു​​​രു​​​ന്നു​​​ക​​​ൾ​​​ക്ക് അ​​​റി​​​വേ​​​കു​​​ന്ന​​​ത്.

മൈ​​​ക്രോ​​​സോ​​​ഫ്റ്റ് വേ​​​ർ​​​ഡ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍റെ ഡെ​​​സ്ക്​​​ടോ​​​പ് പ്രി​​​വ്യു അ​​​പ്പാ​​​ടെ ബോ​​​ർ​​​ഡി​​​ൽ വ​​​ര​​​ച്ച് ക്ലാ​​​സെടു​​​ക്കു​​​ന്ന ക​​​വാ​​​ഡോ​​​യു​​​ടെ ചി​​​ത്രം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ഈ ​​​അ​​​ധ്യാ​​​പ​​​ക​​​ന്‍റെ ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യും ഖാ​​​ന​​​യി​​​ലെ സ്കൂ​​​ളു​​​ക​​​ളു​​​ടെ പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​യ സ്ഥി​​​തി​​​യും ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​കു​​​ന്ന​​​ത്.

എ​​​ന്നെ​​​ങ്കി​​​ലും ത​​​ന്‍റെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു കം​​​പ്യൂ​​​ട്ട​​​ർ നേ​​​രി​​​ൽ കാ​​​ണാ​​​നാ​​​കും എ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണ് താ​​​ൻ എ​​​ല്ലാ ദി​​​വ​​​സ​​​വും സ്കൂ​​​ളി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തെ​​​ന്ന് ക​​​വാ​​​ഡോ പ​​​റ​​​ഞ്ഞു. എ​​​ന്താ​​​യാ​​​ലും ക​​​വാ​​​ഡോ​​​യു​​​ടെ ‘ഡി​​​ജി​​​റ്റ​​​ൽ ക്ലാ​​​സ് റൂ​​​മി’ന്‍റെ ചി​​​ത്രം വൈ​​​റ​​​ലാ​​​യ​​​തോ​​​ടെ സ്കൂ​​​ളി​​​നു കം​​​പ്യൂ​​​ട്ട​​​ർ വാ​​​ങ്ങി​​​ ന​​​ൽ​​​കാ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ത​​യാ​​​റാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു കേ​​​ൾ​​​ക്കു​​​ന്ന​​​ത്.

Related posts