ഇ​നി​യാ​രും വി​ശ​ന്നു ക​ഴി​യ​രു​ത്. പാ​വ​പ്പെ​ട്ട​വ​രായി തു​ട​രു​ക​യു​മ​രു​ത്! പാ​വ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കു നേ​രി​ട്ട് ഈ ​തു​ക ന​ൽ​കും; കോൺഗ്രസിന്‍റെ വാഗ്ദാനങ്ങള്‍ ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ന് ഭ​ര​ണം കി​ട്ടി​യാ​ൽ പാ​വ​ങ്ങ​ൾ​ക്കു മി​നി​മം വ​രു​മാ​നം എ​ങ്കി​ലും ഉ​റ​പ്പാ​ക്കു​മെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മി​നി​മം ഇൻകം ഗാ​ര​ന്‍റി എ​ന്ന ച​രി​ത്രപ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ കോ​ണ്‍ഗ്ര​സ് തീ​രു​മാ​നി​ച്ച​താ​യി ഛത്തീ​സ്ഗ​ഡി​ൽ ക​ർ​ഷ​ക​റാ​ലി​യി​ൽ രാ​ഹു​ൽ പ്ര​ഖ്യാ​പി​ച്ചു.യു​പി​എ കാ​ല​ത്തു ന​ട​പ്പാ​ക്കി​യ തൊ​ഴി​ലു​റ​പ്പ് ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​ക​ളെ​ക്കാ​ൾ വി​പു​ല​മാ​കും ഈ ​പു​തി​യ ദാ​രി​ദ്ര്യ​നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി.

കോ​ണ്‍ഗ്ര​സി​ന് അ​ധി​കാ​രം കി​ട്ടി​യാ​ൽ ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഈ പ്ര​ഖ്യാ​പ​നം. കേ​ര​ള​ത്തി​ൽ ഇ​ന്നെ​ത്തു​ന്ന രാ​ഹു​ൽ, എ​റ​ണാ​കു​ള​ത്തെ കോ​ണ്‍ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും വ​നി​താ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും സ​മ്മേ​ള​ന​ത്തി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി കൂ​ടു​ത​ൽ പ്ര​ഖ്യാ​പ​നങ്ങൾ ന​ട​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

“”ഇ​നി​യാ​രും വി​ശ​ന്നു ക​ഴി​യ​രു​ത്. പാ​വ​പ്പെ​ട്ട​വ​രായി തു​ട​രു​ക​യു​മ​രു​ത്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പാ​വ​ങ്ങ​ൾ​ക്കു മി​നി​മം വ​രു​മാ​നം എ​ങ്കി​ലും ഉ​റ​പ്പാ​ക്കാ​ൻ കോ​ണ്‍ഗ്ര​സ് തീ​രു​മാ​നി​ച്ചു. പാ​വ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കു നേ​രി​ട്ട് ഈ ​തു​ക ന​ൽ​കും. ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ക്ഷേ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. മ​റ്റൊ​രു രാ​ജ്യ​ത്തും ഇ​തേ​പോ​ലൊ​രു പ​ദ്ധ​തി ഇ​ന്നേ​വ​രെ കൊ​ണ്ടു​വ​ന്നി​ട്ടി​ല്ല”. ഛത്തീ​സ്ഗ​ഡിലെ റാ​യ്പുരി​ൽ ഇന്നലെ ന​ട​ന്ന ക​ർ​ഷ​ക സ​മ്മേ​ള​ന​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി വി​ശ​ദീ​ക​രി​ച്ചു.

പാ​വ​ങ്ങ​ൾ​ക്കു മി​നി​മം വ​രു​മാ​നം ഉ​റ​പ്പാ​ക്കു​മെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ഗ്ദാ​നം പാ​ലി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പണം കോ​ണ്‍ഗ്ര​സ് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നു മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​രം പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ കോ​ണ്‍ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ണ്ടാ​കും. രാ​ജ്യ​ത്തി​ന്‍റെ വി​ഭ​വ​ങ്ങ​ളി​ന്മേ​ലു​ള്ള ആ​ദ്യ അ​വ​കാ​ശം പാ​വ​ങ്ങ​ൾ​ക്കാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു​പി​എ​യു​ടെ പ​ത്തുവ​ർ​ഷ​ക്കാ​ല​ത്ത് 14 കോ​ടി പാ​വ​ങ്ങ​ളെ ദാ​രി​ദ്ര്യത്തി​ൽനി​ന്നു ക​ര​ക​യ​റ്റി​യെ​ന്നും ചി​ദം​ബ​രം അ​വ​കാ​ശ​പ്പെ​ട്ടു.

“”ല​ക്ഷ​ക്ക​ണ​ക്കി​നു സ​ഹോ​ദ​ര​ങ്ങ​ൾ പ​ട്ടി​ണി​യി​ൽ ക​ഴി​യു​ന്പോ​ൾ പു​തി​യ ഇ​ന്ത്യ നി​ർ​മി​ക്കാ​നാ​കി​ല്ല. 2019ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ചാ​ൽ, ഓ​രോ പാ​വ​പ്പെ​ട്ട പൗ​ര​നും മി​നി​മം വ​രുമാ​നം ഉ​റ​പ്പാ​ക്കാ​ൻ കോ​ണ്‍ഗ്ര​സ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. രാ​ജ്യ​ത്തെ വി​ശ​പ്പും പ​ട്ടി​ണി​യും അ​ക​റ്റാ​നാ​ണി​ത്. ഇ​ത് കോ​ണ്‍ഗ്ര​സി​ന്‍റെ ദ​ർ​ശ​ന​വും വാ​ഗ്ദാ​ന​വു​മാ​ണ്”- ട്വി​റ്റ​റി​ൽ രാ​ഹു​ൽ അ​റി​യി​ച്ചു.

ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​മാ​ണു കോ​ണ്‍ഗ്ര​സ് ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന​ത്. അ​തി​നു​ള്ള അ​വ​സരം കോ​ണ്‍ഗ്ര​സി​നു തരിക മാ​ത്ര​മാ​ണു നി​ങ്ങ​ൾ ചെ​യ്യേ​ണ്ട​തെ​ന്നും വോ​ട്ട​ർ​മാ​രെ രാ​ഹു​ൽ ഓ​ർ​മി​പ്പി​ച്ചു. പ​തി​ന​ഞ്ചു വ​ർഷ​ത്തി​നു ശേ​ഷം കോ​ണ്‍ഗ്ര​സി​നെ മൂ​ന്നി​ൽ ര​ണ്ട് ഭൂരിപക്ഷത്തോടെ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​ച്ച ഛത്തീ​സ്ഗ​ഡി​ലെ ക​ർ​ഷ​ക​ർ അ​ട​ക്ക​മു​ള്ള വോ​ട്ട​ർ​മാ​ർ​ക്ക് രാ​ഹു​ൽ ന​ന്ദി അ​റി​യി​ച്ചു.

കോ​ണ്‍ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​നം നി​റ​വേ​റ്റി​ക്കൊ​ണ്ടു കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളി​യ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ച​ട​ങ്ങി​ൽ രാ​ഹു​ൽ വി​ത​ര​ണം ചെ​യ്തു. മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേൽ, മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് പി.​എ​ൽ. പു​നി​യ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. ഛത്തീ​സ്ഗ​ഡി​ലെ 90 അം​ഗ നി​യ​മ​സ​ഭ​യി​ൽ 68 സീ​റ്റു​ക​ൾ ഒ​റ്റ​യ്ക്കു നേ​ടി​യാ​ണു കോ​ണ്‍ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

Related posts