മോദി എന്ന വാക്ക് ആവര്‍ത്തിച്ച് ഉപയോഗിച്ചു പാടി; പാ രഞ്ജിത്തിന്റെ കാസ്റ്റ്ലെസ് കളക്ടീവിനു പോലീസ് വിലക്ക്

ചെ​ന്നൈ: മോ​ദി​യെ കു​റി​ച്ച് പാ​ട്ടു​പാ​ടി​യ ഗാ​യ​ക സം​ഘ​ത്തി​ന് പോ​ലീ​സി​ന്‍റെ വി​ല​ക്ക്. ര​ജ​നീ​കാ​ന്ത് ചി​ത്രം കാ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള ത​മി​ഴ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​ൻ പാ ​ര​ഞ്ജി​ത്തി​ന്‍റെ കാസ്റ്റ്‌ലെസ്​ ക​ള​ക്ടീ​വ് എ​ന്ന ബാ​ന്‍റി​നെ​യാ​ണ് പാ​ട്ടു പാ​ടു​ന്ന​തി​ൽ​നി​ന്നു പോ​ലീ​സ് ത​ട​ഞ്ഞ​ത്. ചെ​ന്നൈ​യി​ലെ ബ​സ​ന്ത് ന​ഗ​ർ ബീ​ച്ചി​ൽ ഞാ​യ​റാ​ഴ്ച സം​ഘ​ടി​പ്പി​ച്ച ജാ​തി​ര​ഹി​ത കൂ​ട്ടാ​യ്മ​യി​ലാ​യി​രു​ന്നു സം​ഭ​വം.

മോ​ദി എ​ന്ന വാ​ക്ക് ആ​വ​ർ​ത്തി​ച്ച് ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി​യെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഒ​രു പാ​ട്ടി​ൽ നി​ര​വ​ധി ത​വ​ണ മോ​ദി​യെ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ച്ചു. ഇ​തോ​ടെ പ​രി​പാ​ടി രാ​ഷ്ട്രീ​യ​മാ​യി മാ​റി- പോ​ലീ​സ് പ​റ​യു​ന്നു. സാം​സ്കാ​രി​ക പ​രി​പാ​ടി​യെ രാ​ഷ്ട്രീ​യ​പ​രി​പാ​ടി​യാ​ക്കി മാ​റ്റി​യ​തി​നാ​ലാ​ണ് ഇ​ട​പെ​ട്ട​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

എ​ന്നാ​ൽ, രാ​ഷ്ട്രീ​യം പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും നി​ല​വി​ലെ രാ​ജ്യ​ത്തി​ന്‍റെ അ​വ​സ്ഥ ആ​ളു​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നു നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ​ന്നും കാസ്റ്റ്‌ലെസ് ക​ള​ക്ടീ​വ് പ​റ​ഞ്ഞു.

നേ​ര​ത്തെ ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും കാ​സ്റ്റ്ലെ​സ് ക​ള​ക്ടീ​വ് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ബാ​ൻ​ഡി​ന്‍റെ “അ​യാം സോ​റി അ​യ്യ​പ്പാ, നാ​ൻ ഉ​ള്ളെ വ​ന്താ യെ​ന്ന​പ്പാ’ എ​ന്ന പാ​ട്ട് ഏ​റെ പ്ര​ചാ​രം നേ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം കൊ​ച്ചി​യി​ൽ ന​ട​ന്ന ആ​ർ​പ്പോ ആ​ർ​ത്ത​വം പ​രി​പാ​ടി​യി​ലും സം​ഘം പാ​ട്ടു​പാ​ടാ​നെ​ത്തി.

Related posts