ഒരു ഗോവൻ അപാരത! ഗോവയിൽ ഭരണം കളഞ്ഞുകുളിച്ചത് സ്വന്തം ചെലവിൽ; അണികളോടും മറുപടിയില്ലാതെ നേതൃത്വം; എന്താല്ലേ ഈ കോൺഗ്രസ്

Rahulപനാജി (ഗോവ): തെരഞ്ഞെടുപ്പിന്‍റെയും വോട്ടെണ്ണലിന്‍റെയും ക്ഷീണത്തിൽ ഒന്ന് ഉറങ്ങിയേറ്റപ്പോഴേക്കും സംസ്ഥാനത്തിന്‍റെ ഭരണവുംകൊണ്ട് ബിജെപി പോയി. കോൺഗ്രസിന്‍റെ അലസരാഷ്‌ട്രീയത്തിന്‍റെ തൊപ്പിയിൽ ഒരു പൊൻ തൂവലുകൂടി ചാർത്തിക്കിട്ടി. ഇത്തിരി ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഗോവയുടെ ഭരണം ഇപ്പോൾ കോൺഗ്രസിന്‍റെ കൈയിലിരുന്നേനേയെ ന്നാണ് ദേശീയ മാധ്യമങ്ങൾ ഒന്നടങ്കം കളിയാക്കുന്നത്.

ഇ​ന്ന​ലെ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഹാ​സം​കൂ​ടി​യാ​യ​തോ​ടെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ചി​രി​ക്കാ​നും ക​ര​യാ​നു​മാ​വാ​ത്ത നി​ല​യി​ൽ. 40 അം​ഗ നി​യ​മ​സ​ഭ​യി​ൽ 17 എം​എ​ൽ​മാ​രു​മാ​യി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ് നോ​ക്കി​നി​ല്ക്കെ​യാ​ണ് വെ​റും 13 അം​ഗ​ങ്ങ​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഇ​തി​ൽ​പ്പ​ര​മൊ​രു നാ​ണ​ക്കേ​ട് കോ​ൺ​ഗ്ര​സി​ന് ഉ​ണ്ടാ​കാ​നി​ല്ല. എം​ജി​പി, ജി​എ​ഫ്പി എ​ന്നീ ക​ക്ഷി​ക​ളു​ടെ മൂ​ന്നു വീ​തം സീ​റ്റു​ക​ളു​ടെ​യും ര​ണ്ടു സ്വ​ത​ന്ത്ര​ന്മാ​രു​ടെ​യം പി​ന്തു​ണ​യോ​ടെ​യാ​ണ് 13 അം​ഗ​ങ്ങ​ൾ മാ​ത്ര​മു​ള്ള ബി​ജെ​പി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച​ത്.

ഗോ​വ​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​ഗ്്‌​വി​ജ​യ്സിം​ഗും സ​ഹാ​യി​ക​ളാ​യ സെ​ക്ര​ട്ട​റി ഗി​രീ​ഷ് ചോ​ദ​ങ്ക​റും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി. വേ​ണു​ഗോ​പാ​ലും ചേ​ർ​ന്ന് വി​ജ​യി​ച്ച എം​എ​ൽ​എ​മാ​രു​ടെ യോ​ഗം ശ​നി​യാ​ഴ്ച ഏ​ഴു​മ​ണി​ക്കു വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും സ​മ​യ​ത്ത് എ​ത്താ​ൻ​പോ​ലും പ​ല എം​എ​ൽ​എ​മാ​ർ​ക്കും ക​ഴി​ഞ്ഞി​ല്ല. നേ​തൃ​സ്ഥാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ത​ർ​ക്കം വേ​റെ. എ​ന്താ​യാ​ലും ആ ​സ​മ​യ​ത്ത് ബി​ജെ​പി പ​ണി ന​ട​ത്തി.

മ​നോ​ഹ​ർ പ​രീ​ക്ക​ർ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്ക്കു​ന്ന​തു ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ പോ​യെ​ങ്കി​ലും മാ​നം​പോ​യ​തു മി​ച്ചം. ഇ​ത്ര​യും നേ​രം എ​ന്തെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന മ​ട്ടി​ലാ​യി​രു​ന്നു കോ​ട​തി​യും പ​രി​ഹ​സി​ച്ച​ത്.

ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​രു​ന്നി​ട്ടും കീ​ഴ്‌​വ​ഴ​ക്കം തെ​റ്റി​ച്ച് ഗ​വ​ർ​ണ​ർ ബി​ജെ​പി​യെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​വ​ദി​ച്ച​ത് തെ​റ്റാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി ആ​വ​ർ​ത്തി​ച്ചു വാ​ദി​ച്ച​പ്പോ​ൾ ഗ​വ​ർ​ണ​ർ​ക്കു മു​ന്നി​ൽ ഉ​ന്ന​യി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ് കോ​ട​തി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു. ഗ​വ​ർ​ണ​ർ​ക്കു മു​ന്നി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മാ​യി​രു​ന്നു. അ​ല്ലെ​ങ്കി​ൽ ഇ​വി​ടെ​യെ​ങ്കി​ലും തെ​ളി​യി​ക്ക​ണം. ബി​ജെ​പി​ക്കു പി​ന്തു​ണ​യി​ല്ലെ​ന്നു തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ 30 സെ​ക്ക​ൻ​ഡ് കൊ​ണ്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യും.

ഗ​വ​ർ​ണ​ർ വി​ളി​ച്ചി​ല്ലെ​ന്നും ക്ഷ​ണി​ച്ചി​ല്ലെ​ന്നും പ​റ​യു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ഹ​ർ​ജി​ക്കാ​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നു. നി​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഒ​രു ദി​വ​സ​മു​ണ്ടാ​യി​രു​ന്നു. ഒ​രു രാ​ത്രി മു​ഴു​വ​ൻ ഉ​ണ്ടാ​യി​രു​ന്നു. രാ​ത്രി​യി​ലാ​ണ​ല്ലോ കാ​ര്യ​ങ്ങ​ൾ എ​ല്ലാം ന​ട​ക്കു​ന്ന​തെ​ന്നും കോ​ട​തി പ​രി​ഹാ​സ​ത്തോ​ടെ​യാ​ണ് അ​ഭി​ഷേ​ക് സിം​ഗ്‌​വി​യോ​ടു ചോ​ദി​ച്ച​ത്. വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ൽ അ​വ​രെ ഒ​പ്പം കൂ​ട്ടി ഗ​വ​ർ​ണ​ർ​ക്കു മു​ന്നി​ൽ ധ​ർ​ണ ഇ​രി​ക്കു​ക​യാ​ണു വേ​ണ്ടി​യി​രു​ന്ന​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ഖെ​ഹാ​ർ പ​രി​ഹ​സി​ച്ചു.

Related posts