ജ​ന​ഗ​ണ മം​ഗ​ള… പാ​ടി​ത്തു​ട​ങ്ങി​യ​പ്പഴേ സി​ദ്ധി​ഖ് ത​ട​ഞ്ഞു; സ​മ​രാ​ഗ്നി വേ​ദി​യി​ൽ ദേ​ശീ​യ​ഗാ​നം തെ​റ്റി​ച്ച് ആ​ല​പി​ച്ച ര​വി​യോ​ട് ടി.​സി​ദ്ധി​ഖ് പ​റ​ഞ്ഞ​തി​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റെ സ​മ​രാ​ഗ്നി ജ​ന​കീ​യ പ്ര​ക്ഷോ​ഭ യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ൽ ദേ​ശീ​യ​ഗാ​നം തെ​റ്റി​ച്ചു ആലപിച്ച പാ​ലോ​ട് ര​വി​യെ ത​ട​ഞ്ഞ് ടി.​സി​ദ്ധി​ഖ്. പാ​ട​ല്ലേ സി​ഡി ഇ​ടാം എ​ന്നാ​യി​രു​ന്നു സി​ദ്ധി​ഖ് പ​റ​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

കി​ഴ​ക്കേ​ക്കോ​ട്ട പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഢി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ച്ചി​ൻ പൈ​ല​റ്റും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​തേ​സ​മ​യം സ​മ​രാ​ഗ്നി സ​മാ​പ​ന വേ​ദി​യി​ല്‍ നേ​താ​ക്ക​ളു​ടെ പ്ര​സം​ഗം തീ​രും മു​മ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍ പി​രി​ഞ്ഞ് പോ​യ​തി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. മു​ഴു​വ​ന്‍ സ​മ​യം പ്ര​സം​ഗം കേ​ള്‍​ക്കാ​ന്‍ പ​റ്റി​ല്ലെ​ങ്കി​ല്‍ എ​ന്തി​ന് വ​ന്നു​വെ​ന്ന് സു​ധാ​ക​ര​ന്‍ ചോ​ദി​ച്ചു.

Related posts

Leave a Comment