ലൈവ് ഷോയിൽ ഹണിമൂണിനെ കുറിച്ച് ചോദിച്ചു; അവതാരകന്‍റെ കരണത്തടിച്ച് പാക് ഗായിക, വീഡിയോ കാണാം

ലൈ​വ് ഷോ​യി​ൽ സ​ഹ അ​വ​താ​ര​ക​ന്‍റെ ക​ര​ണം അ​ടി​ച്ച് പു​ക​ച്ച് പാ​ക് ഗാ​യി​ക ഷാ​സി​യ. ഇ​തി​നു പി​ന്നി​ലെ കാ​ര​ണം കേ​ട്ടാ​ൽ ആ​ർ​ക്കാ​യാ​ലും ഒ​ന്ന​ല്ല ര​ണ്ടെ​ണ്ണം കൊ​ടു​ക്കാ​ൻ തോ​ന്നി​പ്പോ​കും. ഹ​ണി​മൂ​ണി​നെ കു​റി​ച്ചാ​ണ് സ​ഹ അ​വ​താ​ര​ക​ൻ ഷാ​സി​യ​യോ​ട് ചോ​ദി​ച്ച​ത്.

ഇ​വ​ർ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് സ​ഹ അ​വ​താ​ര​ക​നും ഹാ​സ്യ​ന​ട​നു​മാ​യ ഷെ​റി ന​ൻ​ഹ ഹ​ണി​മൂ​ണി​നെ കു​റി​ച്ച് ചോ​ദി​ച്ച​ത്.

എ​ന്നാ​ൽ ഈ ​ചോ​ദ്യം ഷാ​സി​യ മ​ന്‍​സൂ​റി​നെ ചൊ​ടി​പ്പി​ച്ചു. ഉ​ട​ൻ ത​ന്നെ ഇ​വ​ർ ത​ന്‍റെ ഇ​രി​പ്പി​ട​ത്തി​ൽ നി​ന്നും എ​ഴു​ന്നേ​റ്റ് ഷെ​റി ന​ൻ​ഹ​യു​ടെ മു​ഖ​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്.

‘ഷാ​സി​യ, വി​വാ​ഹ​ശേ​ഷം ഹ​ണി​മൂ​ണി​ന് ഞാ​ൻ നി​ന്നെ മോ​ണ്ടി കാ​ർ​ലോ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ഏ​ത് ക്ലാ​സി​ലേ​ക്കാ​ണ് നി​ങ്ങ​ൾ യാ​ത്ര ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് എ​ന്നോ​ട് പ​റ​യാ​മോ?’ എ​ന്നാ​യി​രു​ന്നു ന​ൻ​ഹ പ​രി​ഹാ​സ​ത്തോ​ടെ ഷാ​സി​യ മ​ൻ​സൂ​റി​നോ‌​ട് ചോ​ദി​ച്ച​ത്. ഇ​ത് കേ​ട്ട ഷാ​സി​യ​യ്ക്ക് ദേ​ഷ്യം വ​ന്നു. ഉ​ട​ൻ​ത​ന്നെ ഇ​വ​ർ ന​ൻ​ഹ​യോ​ട് ക​യ​ർ​ത്തു സം​സാ​രി​ക്കു​ക​യും അ​യാ​ളു​ടെ മു​ഖ​ത്ത് അ​ടി​ക്കു​ക​യും ചെ​യ്തു. കൂ​ടെ​യു​ള​ള​വ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഷോ​യി​ൽ തു​ട​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച് ഷാ​സി​യ മ​ന‍​സൂ​ർ സ്റ്റു​ഡി​യോ​യി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​പ്പോ​യി. 

Related posts

Leave a Comment