ബം​ഗ്ലാ​ദേ​ശി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലെ  തീ​പി​ടി​ത്ത​ത്തി​ൽ 43 മ​ര​ണം; പ​രി​ക്കേ​റ്റ നി​ര​വ​ധി​പേ​ർ ആ​ശു​പ​ത്രി​യി​ൽ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച് 43 പേ​ർ മ​രി​ച്ചു. നാ​ൽ​പ​തി​ലധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ് നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.

ഇ​തു​വ​രെ 43 പേ​ർ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ചുവെന്ന് ബം​ഗ്ലാ​ദേ​ശ് ആ​രോ​ഗ്യ​മ​ന്ത്രി സാ​മ​ന്ത ലാ​ൽ സെ​ൻ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ 40 പേ​ർ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും സെ​ൻ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച രാ​ത്രി പ്രാ​ദേ​ശി​ക സ​മ​യം 9.50 ന് ​ധാ​ക്ക​യി​ലെ ബെ​യ്‌​ലി റോ​ഡി​ലെ ഒ​രു പ്ര​ശ​സ്ത​മാ​യ ബി​രി​യാ​ണി റെ​സ്റ്റോ​റ​ന്‍റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പി​ന്നീ​ട് തീ ​മു​ക​ളി​ല​ത്തെ നി​ല​ക​ളി​ലേ​ക്ക് പ​ട​രു​ക​യു​മാ​യി​രു​ന്നു.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ണ്ട് മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​തെ​ന്ന് ഫ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ഹ​മ്മ​ദ് ഷി​ഹാ​ബ് പ​റ​ഞ്ഞു. 75 പേ​രെ അ​വ​ർ ജീ​വ​നോ​ടെ ര​ക്ഷി​ച്ച​താ​യി അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment