ശീ​ത​ള​പാ​നി​യം പ​തി​വാ​യി കു​ടി​ച്ചു; യു​വ​തി​യു​ടെ വൃ​ക്ക പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ണ്ട​ത് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച

ശു​ദ്ധ​ജ​ലം കു​ടി​ച്ച് മ​ടു​ത്ത​പ്പോ​ഴാ​ണ് യു​വ​തി ശീ​ത​ള​പാ​നി​യ​ങ്ങ​ൾ കു​ടി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. എ​ന്നാ​ൽ സി​യാ​വോ യു ​എ​ന്ന 20 കാ​രി​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി​യാ​ണ്. ശ​ക്ത​മാ​യ വ​യ​റ് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​തി ഡോ​ക്ട​റെ കാ​ണാ​നെ​ത്തു​ന്ന​ത്.

അ​ൾ​ട്രാ​സൗ​ണ്ട്, സി​ടി സ്കാ​ൻ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം ഞെ​ട്ടി​ക്കു​ന്ന വി​വ​രങ്ങളാണ് പു​റ​ത്ത​റി​യു​ന്ന​ത്. യു​വ​തി​യു​ടെ വ​ല​ത് വൃ​ക്ക വീ​ർ​ത്ത​താ​യി പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ഒ​ടു​വി​ൽ 5 എം​എം മു​ത​ൽ 2 സെ​ന്‍റീ​മീ​റ്റ​ർ വ​രെ വ​ലി​പ്പ​മു​ള്ള ക​ല്ലു​ക​ള്‍ വൃ​ക്ക​യി​ലു​ണ്ടെ​ന്ന് അ​റി​ഞ്ഞു.

വ​ല​ത് വൃ​ക്ക​യ്ക്ക് വീ​ക്ക​മു​ണ്ടാ​യ​ത് ക​ല്ലു​ക​ള്‍ അ​ടി​ഞ്ഞ് കൂ​ടി​യാ​ണ്. തുടർന്ന് ചെ​റു​തും വ​ലു​തു​മാ​യി ഏ​താ​ണ്ട് 300 ക​ല്ലു​ക​ളാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത​ത്. ബ​ബി​ൾ ടീ, ​ഫ്രൂ​ട്ട് ജ്യൂ​സ്, മ​ദ്യം തു​ട​ങ്ങി​യ​വ​യാ​ണ് ശു​ദ്ധ​ജ​ലം കു​ടി​ക്കു​ന്ന​ത് നി​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

300 ഓ​ളം ക​ല്ലു​ക​ള്‍ ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം യു​വ​തി സു​ഖം പ്രാ​പി​ച്ചെ​ന്നും ആ​ശു​പ​ത്രി​യി​ൽ നി​ന്നു പോ​യെ​ന്നു​മാ​ണ് പു​റ​ത്തു​വ​ന്നി​രു​ന്ന റി​പ്പോ​ർ​ട്ട് .

 

Related posts

Leave a Comment