ഭാര്യയുടെ ശരീരത്തിൽ അനുവാദമില്ലാത്ത സ്പ‍ർശിച്ചാൽ കുറ്റകരം; ​ഗുജറാത്ത് ഹൈക്കോടതി

സ്ത്രീ​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ച്ചാ​ല്‍ ഭ​ര്‍​ത്താ​വാ​ണെ​ങ്കി​ല്‍​പ്പോ​ലും അ​ത് ബ​ലാ​ത്സം​ഗ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​മെ​ന്ന് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി. പ്ര​തി ഭ​ര്‍​ത്താ​വാ​ണെ​ങ്കി​ലും ബ​ലാ​ത്സം​ഗം കു​റ്റ​ക​ര​മെ​ന്നാ​ണ് കോ​ട​തി വി​ധി. എ​ല്ലാ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള സ​മീ​പ​നം ഇ​ന്ത്യ​യി​ലും ബാ​ധ​ക​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ത​ന്‍റെ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ലെ സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ള്‍ ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളും ക്യാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് രാ​ജ്‌​കോ​ട്ട് സ്വ​ദേ​ശി​യാ​യ യു​വ​തി ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. ത​ന്‍റെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ ഭ​ർ​ത്താ​വ് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി കു​ടും​ബ വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും അ​ശ്ലീ​ല വെ​ബ്‌​സൈ​റ്റു​ക​ളി​ലും പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഇ​ത് പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ബ​ലാ​ത്കാ​ര​മാ​യി ന​ട​ത്തു​ന്ന ശാ​രീ​രി​ക ബ​ന്ധ​ത്തി​ല്‍ പ്ര​തി ഭ​ര്‍​ത്താ​വാ​ണെ​ങ്കി​ലും അ​യാ​ള്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ച​ത്.

സ്ത്രീ​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന പു​രു​ഷ​ന്‍ സ്വ​ന്തം ഭ​ര്‍​ത്താ​വാ​ണെ​ങ്കി​ല്‍ പോ​ലും പ്ര​തി​യെ​ന്ന നി​ല​യി​ല്‍ വ​രു​മെ​ന്ന് ജ​സ്റ്റി​സ് ജോ​ഷി വ്യ​ക്ത​മാ​ക്കി. വി​വാ​ഹ ജീ​വി​ത​ത്തി​നി​ട​യി​ലു​ണ്ടാ​കു​ന്ന ലൈം​ഗി​ക​പീ​ഡ​നം ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്നും ഭ​ര്‍​ത്താ​വാ​ണെ​ന്ന് ക​രു​തി ബ​ലാ​ല്‍​സം​ഗം കു​റ്റം ആ​കാ​തി​രി​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

Related posts

Leave a Comment