കൊറോണ വൈറസ് (കോവിഡ് 19)! ഇ​ന്ത്യ​യു​ൾ​പ്പെ​ടെ ഏ​ഴു രാ​ജ്യ​ങ്ങ​ൾക്ക് വിലക്ക്; ഇ​റ്റ​ലി​യി​ൽ മ​ര​ണം 197 ആ​യി; കു​വൈ​റ്റിലേ​ക്ക് വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചു

കൊ​ണ്ടോ​ട്ടി: കോ​വി​ഡ്-19 (കൊ​റോ​ണ വൈ​റ​സ്) ഭീ​തി​യെ​ത്തു​ട​ർ​ന്നു ജി​ദ്ദ​യി​ൽ നി​ന്നു കു​വൈ​റ്റിലേ​ക്കു​ള​ള വി​മാ​ന​ങ്ങ​ൾ ഒ​രാ​ഴ്ച​ത്തേ​ക്കു റ​ദ്ദാ​ക്കി.

ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് ഇ​ന്ത്യ​യു​ൾ​പ്പെ​ടെ ഏ​ഴു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​നസ​ർ​വീ​സ് റ​ദ്ദാ​ക്കി​കൊ​ണ്ടു കു​വൈത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ക​രി​പ്പൂ​രി​ൽ നി​ന്നും ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ വി​മാ​ന​ങ്ങ​ളും നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്നു ഇ​ത്തി​ഹാ​ദ് എ​യ​റി​ന്‍റെ വി​മാ​ന​വും ഇ​ന്നു രാ​വി​ലെ കു​വൈ​റ്റി​ലേ​ക്കു പു​റ​പ്പെ​ടാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് കു​വൈ​ത്തി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​മെ​ത്തി​യ​ത്.

ഇ​തോ​ടെ യാ​ത്ര​ക്കാ​ർ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഏ​താ​ണ്ടു അ​ഞ്ഞൂ​റി​ലേ​റെ യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ങ്ങ​ളി​ൽ പോ​കാ​നാ​യി എ​ത്തി​യി​രു​ന്ന​ത്. അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ​വ​രാ​ണ് ഇ​തു​മൂ​ലം കു​ടു​ങ്ങി​യ​ത്.

നാ​ളെ മു​ത​ൽ കു​വൈ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. കു​വൈ​ത്ത് എം​ബ​സി​യു​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്.

ഈ ​നി​ർ​ദേ​ശം പി​ന്നീ​ട് ഒ​ഴി​വാ​ക്കി​യാ​ണ് ഇ​ന്നു​മു​ത​ൽ ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, ഫി​ലി​പ്പെ​ൻ​സ്, ശ്രീ​ല​ങ്ക, സി​റി​യ, ല​ബ​ന​ൻ, ഈ​ജി​പ്ത് എ​ന്നി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന​തും പോ​കു​ന്ന​തു​മാ​യ മു​ഴു​വ​ൻ വി​മാ​ന​ങ്ങ​ളും ഒ​രാ​ഴ്ച​ക്ക​ത്തേ​ക്കു നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന നി​ർ​ദേ​ശം ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ യാ​ത്ര ചെ​യ്ത ഒ​രാ​ൾ​ക്കു പോ​ലും കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. എ​ന്നാ​ൽ ഗ​ൾ​ഫ് പൗ​ര​ൻ​മാ​ർ​ക്കു പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം സ്വ​ന്തം രാ​ജ്യ​ത്തേ​ക്കു എ​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

കു​വൈ​ത്തി​ലേ​ക്കു വി​മാ​ന​ടി​ക്ക​റ്റെ​ടു​ത്ത​വ​ർ വി​മാ​ന​ക്ക​ന്പ​നി​ക​ളു​മാ​യോ ട്രാ​വ​ൽ ഏ​ജ​ന്‍റു​മാ​രു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. നേ​രി​ട്ടും മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി കു​വൈ​ത്തി​ലേ​ക്കു പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​വ​രും ഇ​തോ​ടെ വെ​ട്ടി​ലാ​യി.

ഇ​റ്റ​ലി​യി​ൽ മ​ര​ണം 197 ആ​യി

റോം: ​യൂ​റോ​പ്പി​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്19) രോ​ഗ​ത്തിന്‍റെ കേ​ന്ദ്ര​മാ​യ ഇ​റ്റ​ലി​യി​ൽ മ​ര​ണം 197 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 49 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണി​ത്. ഇ​തു​വ​രെ 4,600 പേ​രെ രോ​ഗം ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ. ചൈ​ന​യ്ക്ക് പു​റ​ത്ത് ഏ​റ്റ​വു​മ​ധി​കം മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ഇ​റ്റ​ലി​യി​ലാ​ണ്. രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

സ്കൂ​ളു​ക​ൾ പ​ത്തു​ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു. ഫു​ട്ബോ​ൾ അ​ട​ക്ക​മു​ള്ള കാ​യി​ക​വി​നോ​ദ​ങ്ങ​ൾ കാ​ണി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​ക​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ചൈ​ന​യി​ൽ രോ​ഗ​ബാ​ധ നി​യ​ന്ത്ര​ണ​വി​യേ​യ​മാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ ല​ഭി​ക്കു​ന്പോ​ൾ യൂ​റോ​പ്പി​ൽ രോ​ഗം പ​ട​രു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​റ്റ​ലി​ക്കു പു​റ​മേ, ഫ്രാ​ൻ​സി​ലും ജ​ർ​മ​നി​യി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യി​രി​ക്കു​ക​യാ​ണ്.

ചൈനയിൽ 3070 പേരാണ് രോഗം ബാധിച്ച് മരിച്ചത്. അമേരിക്കയില്‌ 17 പേരും. നിലവിൽ 90 രാജ്യങ്ങളിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

Related posts

Leave a Comment