ജീവനക്കാർക്ക് കോ​വി​ഡ് ; ജി​ല്ലാ ട്ര​ഷ​റി പ്രവർത്തനം സ്തം​ഭി​ച്ചേ​ക്കും; മ​റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും ആ​ശ​ങ്ക​യിൽ


ക​ണ്ണൂ​ർ: ജി​ല്ലാ ട്ര​ഷ​റി​യി​ലെ ഏ​ഴ് ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​റ്റു ജീ​വ​ന​ക്കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ കൂ​ടി പോ​കേ​ണ്ടി വ​രു​ന്ന​താ​ടെ ജി​ല്ലാ ട്ര​ഷ​റി പ്ര​വ​ർ​ത്ത​നം സ്തം​ഭി​ച്ചേ​ക്കും. ട്ര​ഷ​റി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും പ​ല​രും സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പെ​ടെ​യു​ള്ള പ​ല​രും നി​ല​വി​ൽ അ​വ​ധി​യി​ലാ​ണ്.

ഇ​ക്കാ​ര​ണ​ത്താ​ൽ ത​ന്നെ നി​ല​വി​ൽ മ​റ്റു ജീ​വ​ന​ക്കാ​ർ അ​മി​ത ജോ​ലി ഭാ​രം നേ​രി​ടു​ന്നു​ണ്ട്. കോ​വി​ഡ് കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രെ ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം ഓ​ഫീ​സി​ലെ​ത്തി ജോ​ലി ചെ​യ്യു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​യാ​ണ്. മ​റ്റു ട്ര​ഷ​റി​ക​ളി​ൽ നി​ന്നും ജി​ല്ലാ ട്ര​ഷ​റി​യി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ പു​ന​ർ​വി​ന്യ​സി​ക്കു​ക എ​ന്ന​ത് എ​ളു​പ്പ​മ​ല്ല.

അ​തു കൊ​ണ്ടു ത​ന്നെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ പോ​ലും സ്തം​ഭി​ക്കും. ക​ള​ക്ട​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ട്ര​ഷ​റി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മ​റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും ആ​ശ​ങ്ക​യി​ലാ​ണ്.

Related posts

Leave a Comment