“പി​റ​ന്നു​വീ​ണ് 30 മ​ണി​ക്കൂ​റി​നു​ശേ​ഷം ന​വ​ജാ​ത​ശി​ശു​വി​നു കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ ന​വ​ജാ​ത​ശി​ശു​വി​നും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വു​ഹാ​നി​ല്‍ ജ​നി​ച്ച കു​ഞ്ഞി​നു 30 മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞാ​ണു കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

വൈ​റ​സ് ബാ​ധി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യാ​ണ് ഈ ​ന​വ​ജാ​ത​ശി​ശു. പ്ര​സ​വ​ത്തി​നു​മു​മ്പു ത​ന്നെ അ​മ്മ​യ്ക്കു കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഗ​ര്‍​ഭ​കാ​ല​ത്തോ, പ്ര​സ​വ​സ​മ​യ​ത്തോ, പ്ര​സ​വ​ശേ​ഷ​മോ ആ​കാം അ​മ്മ​യി​ല്‍​നി​ന്ന് കു​ഞ്ഞി​നു വൈ​റ​സ് പ​ക​ര്‍​ന്നി​രി​ക്കു​ക എ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. നോ​വ​ല്‍ കൊ​റോ​ണ ബാ​ധ​യാ​ണു കു​ട്ടി​യി​ല്‍ സ്ഥി​രീ​ക​രി​ച്ച​ത്.

പ്ര​സ​വ​ത്തി​ലൂ​ടെ അ​മ്മ​യി​ല്‍​നി​ന്നു കു​ഞ്ഞി​നു വൈ​റ​സ് പ​ക​രി​ല്ലെ​ന്നാ​ണു ക​രു​ത​പ്പെ​ട്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​സ് ബാ​ധ​യേ​റ്റ അ​മ്മ പ്ര​സ​വി​ച്ച കു​ഞ്ഞി​നു​ കൊ​റോ​ണ ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment