ഷ​ഹീ​ന്‍​ബാ​ഗി​ല്‍ വെ​ടി​വ​ച്ച​ത് എ​എ​പി​കാ​ര​നെ​ന്നു പ​റ​ഞ്ഞ ഡി​സി​പി​ക്കെ​തി​രേ ന​ട​പ​ടി

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന ഷ​ഹീ​ന്‍​ബാ​ഗി​ല്‍ വെ​ടി​യു​തി​ര്‍​ത്ത​ത് ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്കാ​ര​നാ​ണെ​ന്നു പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തി​യ മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ന​ട​പ​ടി.

ക്രൈം​ബ്രാ​ഞ്ച് ഡി​സി​പി രാ​ജേ​ഷ് ദേ​വി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ളി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നീ​ക്കി. കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മു​ണ്ടാ​കു​മെ​ന്നും ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

ഷ​ഹീ​ന്‍​ബാ​ഗി​ല്‍ വെ​ടി​യു​തി​ര്‍​ത്ത് അ​റ​സ്റ്റി​ലാ​യ ക​പി​ല്‍ ബൈ​സ​ല ആം ​ആ​ദ്മി പാ​ര്‍​ട്ടി അം​ഗ​മാ​ണെ​ന്നാ​ണു പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ (ക്രൈം ​ബ്രാ​ഞ്ച്) രാ​ജേ​ഷ് ദേ​വ് പ​റ​ഞ്ഞ​ത്.

ക​പി​ല്‍ ബൈ​സ​ല​യും പി​താ​വും ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​ദ്യം ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു​വെ​ന്നു പ​റ​ഞ്ഞ പോ​ലീ​സ്, എ​എ​പി നേ​താ​ക്ക​ള്‍​കൊ​പ്പ​മു​ള്ള ക​പി​ലി​ന്റെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടു.

എ​ന്നാ​ല്‍ ക​പി​ലി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. ക​പി​ലി​ന് ഒ​രു രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​യു​മാ​യും ബ​ന്ധ​മി​ല്ലെ​ന്ന് പി​തൃ​സ​ഹോ​ദ​ര​ന്‍ ഫ​ത്തേ സിം​ഗ് വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു ഷ​ഹീ​ന്‍​ബാ​ഗി​ല്‍ ക​പി​ല്‍ ആ​കാ​ശ​ത്തേ​ക്കു വെ​ടി​യു​തി​ര്‍​ത്ത​ത്. പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

Related posts

Leave a Comment