കോട്ടയം ജില്ലയിൽ നിന്ന് കോവിഡ് ബാധിച്ച് 93 പേർ ചികിത്സയിൽ; ഇതുവരെ രോഗം ഭേദമായവർ 76 പേർ


കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ ഇ​ന്ന​ലെ എ​ട്ടു പേ​ർ​ക്കു കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും 12 പേ​ർ​ക്കു രോ​ഗം ഭേ​ദ​പ്പെ​ടു​ക​യും ചെ​യ്തു. രോ​ഗ​മു​ക്ത​രാ​യ 10 പേ​ർ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ര​ണ്ടു പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​മാ​ണ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. ഇ​തി​ൽ ഇ​ടു​ക്കി സ്വ​ദേ​ശി​യും ഉ​ൾ​പ്പെ​ടു​ന്നു.

ഇ​തോ​ടെ ജി​ല്ല​യി​ൽ നി​ന്നു രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 76 ആ​യി. മും​ബൈ​യി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ മൂ​ന്നി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി(29), കു​വൈ​റ്റി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ ആ​റി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റ​ക്ക​ര സ്വ​ദേ​ശി​നി (45), അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ ഏ​ഴി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി (26),

പൂ​നെ​യി​ൽ​ നി​ന്നെ​ത്തി ജൂ​ണ്‍ മൂ​ന്നി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച തി​രു​വാ​തു​ക്ക​ൽ സ്വ​ദേ​ശി(32), കു​വൈ​റ്റി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ ര​ണ്ടി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​നി (51), മും​ബൈ​യി​ൽ നി​ന്നെ​ത്തി മേ​യ് 29 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​നി (14), മും​ബൈ​യി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ നാ​ലി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​ള​ശ സ്വ​ദേ​ശി (24), കു​വൈ​റ്റി​ൽ നി​ന്നെ​ത്തി

ജൂ​ണ്‍ മൂ​ന്നി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച ളാ​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി (25), മും​ബൈ​യി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ അ​ഞ്ചി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച മാ​ട​പ്പ​ള്ളി സ്വ​ദേ​ശി (31), മും​ബൈ​യി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ 10ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച പൂ​വ​ര​ണി സ്വ​ദേ​ശി (12), കു​വൈ​റ്റി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ എ​ട്ടി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച കോ​രു​ത്തോ​ട് സ്വ​ദേ​ശി(30), കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് രോ​ഗം ഭേ​ദ​മാ​യ​വർ.

പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ര​ണ്ടു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. നാ​ലു​പേ​ർ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ങ്ങ​ളി​ലും മൂ​ന്നു​പേ​ർ വീ​ട്ടി​ലും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് ജൂ​ണ്‍ 20 ന് ​എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന മാ​ട​പ്പ​ള്ളി സ്വ​ദേ​ശി (46),

ഹ​രി​യാ​ന​യി​ൽ​നി​ന്ന് ജൂ​ണ്‍ 16 ന് ​എ​ത്തി അ​തി​ര​ന്പു​ഴ​യി​ലെ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന നീ​ണ്ടൂ​ർ കൈ​പ്പു​ഴ സ്വ​ദേ​ശി (35), കു​വൈ​റ്റി​ൽ​നി​ന്ന് ജൂ​ണ്‍ 16 ന് ​എ​ത്തി അ​തി​ര​ന്പു​ഴ​യി​ലെ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന വെ​ള്ളൂ​ർ സ്വ​ദേ​ശി (34), കു​വൈ​റ്റി​ൽ​നി​ന്ന് ജൂ​ണ്‍ 13 ന് ​എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​തി​ര​ന്പു​ഴ സ്വ​ദേ​ശി (23), ദു​ബാ​യി​ൽ​നി​ന്ന്

ജൂ​ണ്‍ 17 ന് ​എ​ത്തി ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​റി​യ​പ്പ​ള്ളി സ്വ​ദേ​ശി​നി (47), ദു​ബാ​യി​ൽ​നി​ന്ന് ജൂ​ണ്‍ 17 ന് ​എ​ത്തി​യ​ശേ​ഷം രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റി​യ​പ്പ​ള്ളി സ്വ​ദേ​ശി​നി​യു​ടെ മ​ക​ൾ (20), ഖ​ത്ത​റി​ൽ​നി​ന്ന് ജൂ​ണ്‍ 21 ന് ​എ​ത്തി എ​റ​ണാ​കു​ളം പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​ണ്ട​ക്ക​യം സ്വ​ദേ​ശി (52) തുടങ്ങിയവർക്കാണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഷി​ല്ലോം​ഗി​ൽ​നി​ന്ന് ജൂ​ണ്‍ ആ​റി​ന് അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കും ഒ​പ്പ​മെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന കോ​ട്ട​യം ക​ള​ത്തി​പ്പ​ടി​യി​ൽ​നി​ന്നു​ള്ള ഒ​ന്പ​തു വ​യ​സു​കാ​ര​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.( അ​മ്മ​യു​ടെ​യും സ​ഹോ​ദ​രി​യു​ടെ​യും പ​രി​ശോ​ധ​നാഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല.)ഇ​വ​ർ ഉ​ൾ​പ്പെ​ടെ 93 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

31 പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും 30 പേ​ർ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും 28 പേ​ർ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും നാ​ലു പേ​ർ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

Related posts

Leave a Comment