മുൻ വൈരാഗ്യത്തിന്‍റെ പേരിൽ വയോധികനെ മർദിച്ചു കൊന്നു; അയൽ വാസികളായ യുവാക്കൾ പോലീസ് പിടിയിൽ

തി​രു​വ​ല്ല: അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ്ദ​ന​മേ​റ്റ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു.​തി​രു​വ​ല്ല വ​ള്ളം​കു​ളം കാ​വു​ങ്ക​ല്‍ തെ​ക്കേ കൊ​ടു​വേ​ലി​ല്‍ കെ.​കെ.​രാ​ജു (62) വാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​യ​ല്‍​വാ​സി​യും സു​ഹൃ​ത്തു​മാ​യ കാ​വു​ങ്ക​ല്‍ കു​രു​വി​ക്കാ​ട്ട് ക​ണ്ണ​ന്‍ (26), തി​രു​വ​ല്ല കു​ള​ക്കാ​ട് പ്ലാ​ച്ചേ​രി​ല്‍ പി.​ആ​ര്‍.​അ​ര്‍​ജു​ന്‍ (23) എ​ന്നി​വ​രെ ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മ​ര്‍​ദ്ദ​ന​മേ​റ്റ് മ​രി​ച്ച രാ​ജു​വും ഒ​ന്നാം പ്ര​തി​യാ​യ ക​ണ്ണ​നും ത​മ്മി​ല്‍ മു​ന്‍ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. രാ​ത്രി പ്ര​തി​ക​ള്‍ ഇ​രു​വ​രും കൂ​ടി രാ​ജു​വി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ട്ട​ന​ത്തി​നി​ട​യി​ല്‍ പ്ര​തി​ക​ള്‍​ക്കും പ​രി​ക്കേ​റ്റു.

മ​ര്‍​ദ്ദ​ന​മേ​റ്റ് കു​ഴ​ഞ്ഞു വീ​ണ രാ​ജു​വി​നെ തി​രു​വ​ല്ല പോ​ലീ​സ് എ​ത്തി ആ​ംബു​ല​ന്‍​സി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​രി​ച്ച രാ​ജു മോ​ഷ​ണ​ക്കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള​ള​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment