വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച വ​യോ​ധി​ക​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു; കോ​ട്ട​യം ജി​ല്ല​യി​ൽ ഏ​ഴു പേ​ർ​ക്ക് കൊറോണ വൈ​റ​സ് ബാ​ധ​യി​ല്ല

ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന റാ​ന്നി ഐ​ത്ത​ല സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.

വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ വി​വി​ധ​രോ​ഗ​ങ്ങ​ൾ അ​ല​ട്ടു​ന്ന​തി​നി​ടെ​യി​ലാ​ണ് ഇ​റ്റ​ലി​യി​ൽ​നി​ന്ന് രോ​ഗ​ബാ​ധി​ത​രാ​യി എ​ത്തി​യ​വ​രു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ത്തിൽ ഇ​വ​ർ​ക്കും കൊ​റോ​ണ പി​ടി​പെ​ട്ട​ത്. വ​യോ​ധി​ക​യു​ടെ കൊ​ച്ചു​മ​ക​ൻ ഇ​റ്റ​ലി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

പ​ത്ത​നം​തി​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യ​വേ 85കാ​രി​ക്ക് ഹൃ​ദ​യാ​ഘാ​ത​വും ശ്വാ​സ​ത​ട​സ​വും നേ​രി​ട്ടു. തു​ട​ർ​ന്ന് വ​യോ​ധി​ക​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ലേ​ക്കു മാ​റ്റി. വ​യോ​ധി​ക​യു​ടെ ഭ​ർ​ത്താ​വാ​യ 92കാ​ര​നും രോ​ഗ​മു​ണ്ട്.

ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ഏ​ഴു പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന മൂ​ന്നു പേ​രു​ടെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഒ​രാ​ളു​ടെ​യും വീ​ടു​ക​ളി​ൽ പൊ​തു സ​ന്പ​ർ​ക്ക​മി​ല്ലാ​തെ ക​ഴി​യു​ന്ന മൂ​ന്നു പേ​രു​ടെ​യും സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ദ​ന്പ​തി​ക​ളു​ടെ കു​ട്ടി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​തു​വ​രെ ജി​ല്ല​യി​ൽ​നി​ന്ന് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച 54 സാ​ന്പി​ളു​ക​ളി​ൽ ര​ണ്ടെ​ണ്ണം പോ​സി​റ്റീ​വും 34 എ​ണ്ണം നെ​ഗ​റ്റീ​വു​മാ​യി​രു​ന്നു.

15 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. മൂ​ന്നു സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ക്കാ​തെ ത​ള്ളു​ക​യും ചെ​യ്തു.

Related posts

Leave a Comment