ഇലക്കെണിയുമായി ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​നെ തു​ര​ത്താ​ൻ കോട്ടയം ജി​ല്ലാ ഭ​ര​ണ​കൂ​ടം; ഒച്ചിനെ തുരത്താനുള്ള രണ്ടാമത്തെ തന്ത്രം  ഇങ്ങനെ

കോ​ട്ട​യം: ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളു​ടെ സാ​ന്ദ്ര​ത കു​റ​യ്ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘പാ​ഠം ഒ​ന്ന് -ഒ​ച്ച്’ എ​ന്ന പ​രി​പാ​ടി് 25 മു​ത​ൽ 31 വ​രെ ജി​ല്ല​യി​ലു​ട​നീ​ളം ന​ട​പ്പാ​ക്കും.

തൊ​ഴി​ലു​റ​പ്പ്, കു​ടും​ബ​ശ്രീ, ഹ​രി​ത​ക​ർ​മ സേ​ന, പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ, പ​ച്ച​ക്ക​റി ക​ർ​ഷ​ക​രു​ടെ സം​ഘ​ങ്ങ​ൾ, ക​ർ​ഷ​ക കൂ​ട്ട​യ്മ​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രാ​ഴ്ച​ക്കാ​ലം ഒ​ച്ചു​ക​ളെ കെ​ണി​ക​ൾ ഉ​ണ്ടാ​ക്കി പി​ടി​ച്ചു ന​ശി​പ്പി​ക്കു​ക​യാ​ണു പ​രി​പാ​ടി.

ഇ​തി​നാ​യി കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ, പ​പ്പാ​യ, എ​ന്നി​വ​യി​ലൊ​ന്നി​ന്‍റെ ഇ​ല​ക​ൾ ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​യി മു​റി​ക്കു​ക​യോ ച​ത​ക്കു​ക​യോ ചെ​യ്ത​ശേ​ഷം ന​ന​ഞ്ഞ ചാ​ക്കി​ലോ ബെ​ഡ്ഷീ​റ്റി​ലോ ഇ​ട്ടു വീ​ടി​നു ചു​റ്റും​വ​ച്ച് കെ​ണി​യൊ​രു​ക്കും.

തു​ട​ർ​ന്ന് ഒ​ച്ചി​നെ പി​ടി​കൂ​ടി ഉ​പ്പു വെ​ള്ള​ത്തി​ൽ (ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 200 ഗ്രാം ​ഉ​പ്പ്) ഇ​ട്ടു ന​ശി​പ്പി​ക്കും. ച​ത്ത ഒ​ച്ചു​ക​ളെ പ്ര​ദേ​ശ​ത്തു​ത​ന്നെ കു​ഴി​ക​ളി​ലി​ട്ടു മൂ​ടും.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കെ​ണി​വ​യ്ക്കു​ക​യും രാ​ത്രി​യി​ൽ ത​ന്നെ കു​ഴി​ച്ചു​മൂ​ടു​ക​യും ചെ​യ്യും. ഇ​പ്ര​കാ​രം ഒ​രാ​ഴ്ച​ക്കാ​ലം ജി​ല്ല​യി​ലു​ട​നീ​ളം ഒ​ച്ചു​ക​ളെ ന​ശി​പ്പി​ക്കും.

താ​റാ​വു​ക​ളെ വ​ള​ർ​ത്തു​ന്ന​താ​ണ് പ്ര​ധാ​ന ജൈ​വ നി​യ​ന്ത്ര​ണ മാ​ർ​ഗം. ഒ​ച്ചു​ക​ൾ താ​റാ​വു​ക​ളു​ടെ ഇ​ഷ്ട ഭ​ക്ഷ​ണ​മാ​ണ്. പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ്മ​ല ജി​മ്മി കു​മ​ര​കം കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ൽ 24നു ​രാ​വി​ലെ 10.30നു ​നി​ർ​വ​ഹി​ക്കും.

ആ​ഫ്രി​ക്ക​ൻ ഒ​ച്ച് പ്ര​ശ്ന​മാ​ണോ? അ​റി​യി​ക്കാം
കോ​ട്ട​യം: ആ​ഫ്രി​ക്ക​ൻ ഒ​ച്ച് നി​ങ്ങ​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ tthsp://forsm.gle/79PZ3LiG777wwMhB8 എ​ന്ന ഗൂ​ഗി​ൾ ഫോം ​വ​ഴി പൂ​രി​പ്പി​ച്ച് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താം.

Related posts

Leave a Comment