വിമാനത്താവളത്തിലെ വിശദമായ പരിശോധന ഇഷ്ടപ്പെട്ടില്ല; വിമാനത്തില്‍ ഇരുന്ന് ചുമച്ച് യാത്രികരെ ഭയപ്പെടുത്തിയ ചൈനക്കാരിക്കിട്ട് രണ്ടെണ്ണം കൊടുത്ത് സഹയാത്രികന്‍

കോവിഡ് 19 ഭീതി വ്യാപിക്കുമ്പോള്‍ വിമാനത്താവളങ്ങളിലെല്ലാം കര്‍ശന പരിശോധനകളാണ് നടക്കുന്നത്. അതിനാല്‍ തന്നെ യാത്രക്കാര്‍ക്ക് വളരെയധികം സമയം വിമാനത്താവളത്തില്‍ ചെലവിടേണ്ടി വരുന്നു. എന്നാല്‍ തങ്ങള്‍ക്ക് രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ഇത്തരം പരിശോധനകളോട് നിസ്സഹകരണം കാട്ടുന്ന യാത്രക്കാരുമുണ്ട്.

ഇത്തരത്തില്‍ ഒരു സ്ത്രീയുടെ പ്രതികരണം അവര്‍ക്ക് തന്നെ പണിയായിരിക്കുകയാണ്. ദീര്‍ഘ സമയം വരിയില്‍ കാത്ത് നില്‍ക്കേണ്ടി വന്നതിന്റെ ദേഷ്യം തീര്‍ക്കാനായി വിമാനത്തിലെ സീറ്റില്‍ എത്തിയ ശേഷം അവര്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും ഇടയില്‍ നിന്നും ചുമയ്ക്കുകയായിരുന്നു. വിവേകമില്ലാത്ത അവരുടെ പ്രവൃത്തി പെട്ടെന്നു തന്നെ സ്ഥിതിഗതികള്‍ മാറ്റിമറിച്ചു.

അവര്‍ ഒരു ചൈനക്കാരി കൂടിയാണെന്ന് മനസിലായതോടെ വിമാനജീവനക്കാര്‍ യാത്രക്കാരുടെ സഹായത്തോടെ ചുമച്ച സ്ത്രീയുടെ കഴുത്തില്‍ പൂട്ടിട്ട് ശാരീരികമായി കീഴ്പ്പെടുത്തി. ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. ഷാങ്ഹായ് വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്.

വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘമെത്തി വീണ്ടും പരിശോധനകള്‍ നടത്തി. തുടര്‍ന്നാണ് വിമാനം യാത്ര പുറപ്പെട്ടത്. പരിശോധനകള്‍ കഴിഞ്ഞ് ഏഴ് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.

മെഡിക്കല്‍ സംഘം എത്തിയതിന് ശേഷം മാത്രമാണ് വാതിലുകള്‍ തുറന്നതെന്ന് തായ് എയര്‍വേയ്സ് വ്യക്തമാക്കി. എന്തായാലും ഒരു യാത്രക്കാരിയുടെ അഹങ്കാരത്തിന് മുഴുവന്‍ യാത്രക്കാരും വിലകൊടുത്തിരിക്കുകയാണ്.

Related posts

Leave a Comment