കൊറോണ: മുൻകരുതൽ നടപടികൾ ശക്‌‌തം; കോട്ടയം ജില്ലയിൽ 89പേർ നിരീക്ഷണത്തിൽ

കോ​ട്ട​യം: കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ 89 പേ​ര്‍ നി​രീ​ക്ഷണ​ത്തി​ല്‍ ക​ഴി​യു​ന്നു. രോ​ഗബാ​ധി​ത പ്ര​ദേ​ശ​ത്തു​നി​ന്നും നാ​ട്ടി​ലെ​ത്തി​യ​വ​രും അ​വ​രോ​ട് സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വരു മാണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം എ​ട്ടു​പേ​രെ​ക്കൂ​ടി വീ​ടു​ക​ളി​ല്‍ താ​മ​സി​പ്പി​ച്ച് നിരീ​ക്ഷ​ണ​ത്തി​ല്‍ വ​ച്ചി​രി​ക്കു​ക​യാ​ണ്. പു​തി​യ​താ​യി ആ​രി​ലും കൊ​റോ​ണ സ്ഥി​രീ​ക​രി​ക്കു​ക​യോ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

നി​രീക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്കി വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്നു. ഇ​വ​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്നു​ണ്ടോയെന്നു ആ​രോ​ഗ്യ വി​ഭാ​ഗം ശ്രദ്ധിക്കുന്നുണ്ട്. ജി​ല്ല​യി​ലെ ആ​രോ​ഗ്യ വ​കു​പ്പ് കൊ​റോ​ണ​യ്‌​ക്കെ​തി​രേ വ​ലി​യ പ്ര​തി​രോ​ധ​മാ​ണ് ഒ​രു​ക്കു​ന്ന​ത്. കൊ​റോ​ണ പ്ര​തി​രോ​ധ ബോ​ധ​വ​ത്‌‌കര​ണ പ​രി​പാ​ടി​ക​ള്‍ പ​ല​യി​ട​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു.

ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ഇ​പ്പോ​ള്‍ മൂ​ന്നു​പേ​രാ​ണു​ള്ള​ത്. ഇ​വ​രി​ല്‍ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യി​ല്‍ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീക​രി​ക്കാ​ത്ത​വ​രാ​ണ് ര​ണ്ടു​പേ​ര്‍. രോ​ഗ​ബാ​ധി​ത മേ​ഖ​ല​യി​ല്‍ നി​ന്നു​മെ​ത്തി​യ നാ​ലു​പേ​രു​ടെ സാ​മ്പി​ളു​ക​ളും ഇ​ന്ന​ലെ പ​രി​ശോ​ധന​യ്ക്ക് അ​യ​ച്ചി​രു​ന്നു.

സം​ശ​യി​ക്ക​ത്ത​ക്ക​വി​ധം വൈ​റ​സ് ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​ന്നി​ല്ലെ​ങ്കി​ലും ഇ​വ​രോ​ട് വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍ നേ​രി​ട്ടു ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത് കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക വാ​ഹ​ന- വൈ​ദ്യ സ​ഹാ​യ​വും ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കു​ന്നു​ണ്ട്.

1077 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​നെ ബ​ന്ധ​പ്പെ​ടേ​ണ്ട​ത്.

Related posts

Leave a Comment