ആലപ്പുഴ മെഡിക്കൽ കോളജിലെ കൊ​റോ​ണ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് ഇ​നി ജെ-​ബ്ലോ​ക്കി​ല്‍; വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വണ്ടാനം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച രോ​ഗി​യെ പ്ര​വേ​ശി​പ്പി​ച്ച ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് പു​തി​യ ബ്ലോ​ക്കി​ലേ​ക്കു മാ​റ്റി. ജെ-​ബ്ലോ​ക്കി​ല്‍ നാ​ലാം നി​ല​യി​ലെ 12-ാം വാ​ര്‍​ഡി​ലാ​ണ് പു​തി​യ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് സ​ജ്ജ​മാ​ക്കി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി പത്തോടെ ര​ണ്ടു പേ​രെ​യും പു​തി​യ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്കു മാ​റ്റി. ഇ​തി​ലൊ​രാ​ള്‍​ക്ക് ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

നീ​ര്‍​ക്കു​ന്നം എ​സ്ഡി​വി ഗ​വ. യു​പി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​നു തൊ​ട്ട​രി​കി​ലാ​യാ​ണ് നേ​ര​ത്തെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​തു സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ത്തീ​ര്‍​ന്നി​രു​ന്നു.

ഇ​വി​ടു​ത്തെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ദേ​ശീ​യ​പാ​ത ഉ​പ​രോ​ധ​വും ന​ട​ത്തി​യി​രു​ന്നു. ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് ഇ​വി​ടെ നി​ന്നു മാ​റ്റാ​മെ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ആ​ര്‍​ഡി​ഒ ഉ​റ​പ്പു ന​ല്‍​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​ച്ച​ത്.

ജെ-​ബ്ലോ​ക്കി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് ക്ര​മീ​ക​രി​ക്കാ​നാ​യി ര​ണ്ടു ദി​വ​സം മു​മ്പു​ത​ന്നെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. നി​ല​വി​ല്‍ ര​ണ്ടു​പേ​ര്‍ മാ​ത്ര​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു ര​ണ്ടു പേ​രെ ഇ​ന്ന​ലെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തി​രു​ന്നു. പു​തി​യ ബ്ലോ​ക്കി​ല്‍ 20 മു​റി​ക​ളാ​ണു​ള്ള​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ ദു​രു​പ​യോ​ഗം: ര​ണ്ടുപേ​ര്‍ അ​റ​സ്റ്റി​ല്‍

ആ​ല​പ്പു​ഴ: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ​വാ​ര്‍​ത്ത സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തി​ന് ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ശ്രീ​ജി​ത്ത്, വി​കേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​ജ വാ​ര്‍​ത്ത ഷെ​യ​ര്‍ ചെ​യ്ത കു​റ്റ​ത്തി​നാ​ണ് അ​റ​സ്റ്റ്. ഇ​വ​രു​ടെ മൊ​ബൈ​ല്‍​ഫോ​ണ്‍, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment