ഇങ്ങനെയും കുറേ ആളുകൾ, കഷ്‌‌ടം… കൊ​റോ​ണ രോ​ഗ ബാ​ധി​ത​രെ ശു​ശ്രൂ​ഷി​ച്ച ന​ഴ്സു​മാ​രെ വാ​ട​ക​വീ​ട്ടി​ൽനി​ന്ന് ഇ​റ​ക്കി​വി​ട്ടു; സർക്കാരിനെ അറിയിക്കുമെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ

ഗാ​ന്ധി​ന​ഗ​ർ: കൊ​റോ​ണ രോ​ഗ ബാ​ധി​ത​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ നാ​ല് പുരുഷ ന​ഴ്സു​മാ​രെ വാ​ട​ക​വീ​ട്ടി​ൽനി​ന്ന് ഇ​റ​ക്കി​വി​ട്ടു.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​മു​ള്ള ക​സ്തൂ​ർ​ബ ജം​ഗ്ഷ​നി​ലു​ള്ള വാ​ട​ക​വീ​ട്ടി​ൽ നി​ന്നു​മാ​ണ് ന​ഴ്സു​മാ​രെ ഇ​റ​ക്കി​വി​ട്ട​ത്.

നാ​ലു ന​ഴ്സു​മാ​ർ ഒ​രു​മി​ച്ചാ​യി​രു​ന്നു ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തെ​തു​ട​ർ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ഴ്സു​മാ​ർ​ക്ക് പേ ​വാ​ർ​ഡി​നു മു​ക​ളി​ല​ത്തെ നി​ല താ​മ​സ സൗ​ക​ര്യ​ത്തി​നാ​യി ഒ​രു​ക്കി ന​ല്കി​യി​ട്ടു​ണ്ട്.

വാ​ട​ക വീ​ട്ടി​ൽ നി​ന്നും ന​ഴ്സു​മാ​രെ ഇ​റ​ക്കി​വി​ട്ട സം​ഭ​വം സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment