വു​ഹാ​നി​ലെ മ​ര​ണ​സം​ഖ്യ​യി​ല്‍ തി​രു​ത്ത​ലു​ക​ളു​മാ​യി ചൈ​ന! പുതിയ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 50 ശതമാനം വ​ര്‍​ധ​ന​

ബെ​യ്ജി​ങ്: കൊ​റോ​ണ വൈ​റ​സ് മൂ​ല​മു​ണ്ടാ​യ വു​ഹാ​നി​ലെ മ​ര​ണ​സം​ഖ്യ​യി​ല്‍ തി​രു​ത്ത​ലു​ക​ളു​മാ​യി ചൈ​ന. തി​രു​ത്ത​ല്‍ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 50 ശതമാനം വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. വു​ഹാ​നി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,579-ല്‍ ​നി​ന്ന് 3,869 ആ​യാ​ണ് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്.

സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളി​ല്‍ 325 എ​ണ്ണ​ത്തി​ന്‍റെ വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 83,428 ആ​യാ​ണ് വ​ര്‍​ധി​ച്ച​ത്. 77,000 ത്തി​ല​ധി​കം പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട് ചൈ​ന​യി​ല്‍. നി​ല​വി​ല്‍ 116 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ചൈ​ന​യി​ലു​ള്ള​ത്.

രോഗവ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി​രു​ന്ന ആ​ദ്യ ഘ​ട്ട​ത്തി​ൽ ചു​രു​ക്കം ചി​ല ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് പു​തി​യ തി​രു​ത്തി​ന് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

വീ​ണ്ടും ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി​യാ​ണ് സം​ഖ്യ​ക​ൾ പു​തു​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചൈ​ന ക​ണ​ക്കു​ക​ൾ മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക അ​ട​ക്ക​മു​ള്ള​വ​രു​ടെ ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ​യാ​ണ് പു​തു​ക്കി​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

Related posts

Leave a Comment