കണ്ണില്ലാത്ത ക്രൂരത! അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ത​ല നി​ല​ത്ത​ടി​ച്ചു കൊ​ന്നു; ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​

പൂ​നെ: അ​മ്മ​യ്ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന ഒ​രു വ​യ​സു​കാ​രി​യെ എ​ടു​ത്തു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ത​ല നി​ല​ത്ത​ടി​ച്ചു കൊ​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി പൂ​നെ​യി​ലെ ലോ​ണി ക​ൽ​ഭോ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. രാ​ത്രി കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ രാ​ത്രി മു​ഴു​വ​ൻ അ​ന്വേ​ഷി​ച്ച് ന​ട​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​മ്മ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ മാ​ൽ​ഹ​രി മ​ൻ​സോ​ദെ​യാ​യെ അ​റ​സ്റ്റ് ചെ​യ്തു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ബ​സ് സ്റ്റോ​പ്പി​ന് അ​ടു​ത്തു​ള്ള വി​ജ​ന പ്ര​ദേ​ശ​ത്തു നി​ന്നും ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ലെ വെ​ല്ലൂ​രി​ൽ നി​ന്നും കൂ​ലി​പ്പ​ണി​ക്ക് പൂ​നെ​യി​ൽ എ​ത്തി​യ​വ​രാ​ണ് ദ​ന്പ​തി​ക​ൾ.

വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി ലൈം​ഗിക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യും ത​ല നി​ല​ത്ത​ടി​ച്ചാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും തെ​ളി​ഞ്ഞു. പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts