അമ്മയെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു വീ​ട്ടു​വ​ള​പ്പി​ല്‍ ക​ഞ്ചാ​വു​ചെ​ടി വളർത്തൽ; യു​വാ​വ് പോലീസ് പി​ടി​യി​ല്‍


ചേ​ര്‍​ത്ത​ല: പ​ച്ച​ക്ക​റിത്തൈ ആ​ണെ​ന്ന് അമ്മയെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു വീ​ട്ടു​വ​ള​പ്പി​ല്‍ ക​ഞ്ചാ​വു​ചെ​ടി വ​ള​ര്‍​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 27-ാം വാ​ര്‍​ഡ് ആ​ഞ്ഞി​ലി​പ്പാലം റെ​യി​ല്‍​വേക്രോ​സി​നു സ​മീ​പം ചി​റ​യി​ല്‍ എം. ​യ​ദു​കൃ​ഷ്ണ​നാ(21)ണ് ​പി​ടി​യി​ലാ​യ​ത്.

ഇ​യാ​ള്‍ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ളാ​ണെ​ന്നും ഉ​പ​യോ​ഗ​ശേ​ഷം കു​രു ക​വ​റി​ല്‍ മ​ണ്ണി​ട്ടു കി​ളി​പ്പി​ച്ചു വീ​ടി​ന്‍റെ മു​റ്റ​ത്തു​ത​ന്നെ പ​രി​പാ​ലി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ച്ചി​ന്‍ ഷി​പ്പി​യാ​ര്‍​ഡി​ലെ അ​പ്ര​ന്‍റീ​സാ​ണ് ഇ​യാ​ള്‍.

ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജ​യിം​സ് ജോ​സ​ഫി​നു കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി സാ​ജു വ​ര്‍​ഗീ​സി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ചേ​ര്‍​ത്ത​ല എ​സ്ഐ ത​ങ്ക​ച്ച​ന്‍, ബ​സ​ന്ത്, അ​ബി​ന്‍, ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളാ​യ കെ.​ജെ. സേ​വ്യ​ര്‍, കെ.​പി. ഗി​രീ​ഷ്, ബി. ​അ​നൂ​പ് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment