ആശങ്ക കുറയുന്നില്ല! കോ​വി​ഡ് ആ​ഗോ​ള മ​ര​ണ​നി​ര​ക്ക് നാ​ല് ല​ക്ഷം ക​ട​ന്നു; രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ട​ര ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ന്നു…

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വി​ന് കു​റ​വി​ല്ല. മ​ര​ണ സം​ഖ്യ നാ​ല് ല​ക്ഷം ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 4,02,076 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 69,74,057 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്്. 34,11,281 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-19,88,544, ബ്ര​സീ​ൽ-6,75,830, റ​ഷ്യ-4,58,689, സ്പെ​യി​ൻ-2,88,390, ബ്രി​ട്ട​ൻ-2,84,868, ഇ​ന്ത്യ-2,46,622, ഇ​റ്റ​ലി-2,34,801, ജ​ർ​മ​നി-1,85,696, പെ​റു-1,91,758, തു​ർ​ക്കി-1,69,218, ഇ​റാ​ൻ-1,69,425, ഫ്രാ​ൻ​സ്-1,53,634, ചി​ലി-1,27,745, മെ​ക്സി​ക്കോ- 1,13,619, കാ​ന​ഡ-95,057, സൗ​ദി അ​റേ​ബ്യ- 98,869, പാ​ക്കി​സ്ഥാ​ൻ- 93,983, ചൈ​ന-83,030.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന്് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്്. അ​മേ​രി​ക്ക-1,12,096, ബ്ര​സീ​ൽ-36,026, റ​ഷ്യ-5,725, സ്പെ​യി​ൻ-27,135, ബ്രി​ട്ട​ൻ-40,465, ഇ​റ്റ​ലി-33,846, ഇ​ന്ത്യ-6,946, ജ​ർ​മ​നി-8,769, പെ​റു-5,301, തു​ർ​ക്കി-4,669, ഇ​റാ​ൻ-8,209, ഫ്രാ​ൻ​സ്-29,142, ചി​ലി-1,541, മെ​ക്സി​ക്കോ- 13,511, കാ​ന​ഡ-7,773, സൗ​ദി അ​റേ​ബ്യ- 676, പാ​ക്കി​സ്ഥാ​ൻ- 1,935, ചൈ​ന-4,634.

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ട​ര ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട​ര ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം 2,46,628 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച മാ​ത്രം 9,887 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 287 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ സം​ഖ്യ 6,929 ആ​യി ഉ​യ​ര്‍​ന്നു.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. ഇ​വി​ടെ ശ​നി​യാ​ഴ്ച 2,739 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 82,968 ആ​യി. ഇ​വി‌​ടെ 2,969 പേ​ർ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.

ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത്, ഡ​ൽ​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്.

Related posts

Leave a Comment