കേരളത്തിൽ ഇരട്ട ജനിതക വ്യതിയാനം! കരുതൽ ഇല്ലെങ്കിൽ കേരളം ഡൽഹിയാകും; പുതിയ വൈ​റ​സ് സാ​ന്നി​ധ്യം അ​തീവ ഗു​രു​ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ര​ട്ട ജ​നി​ത​ക വ്യ​തി​യാ​നം വ​ന്ന വൈ​റ​സ് അ​തി​വേ​ഗ​ത്തി​ൽ വ്യാ​പി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷം സൃ​ഷ്ടി​ക്കാ​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ.

മൂ​ന്നാ​ഴ്ച മു​ന്പ് ദി​ല്ലി​യി​ല്‍ ക​ണ്ട അ​വ​സ്ഥ​യ്ക്ക് സ​മാ​ന​മാ​ണ് കേ​ര​ള​ത്തി​ലെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യെ​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യ ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

സം​സ്ഥാ​ന​ത്ത് ഇ​ര​ട്ട ജ​നി​ത​ക വ്യ​തി​യാ​നം വ​ന്ന വൈ​റ​സ് വ്യാ​പ​നം 75 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞ​താ​യി സം​ശ​യ​മു​ണ്ടെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ങ്ങ​നെ പോ​യാ​ൽ ഇ​പ്പോ​ൾ ദി​ല്ലി​യി​ൽ കാ​ണു​ന്ന​തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്.

ഏ​പ്രി​ൽ ആ​ദ്യ​ത്തെ ആ​ഴ്ച 30 ശ​ത​മാ​നം പേ​രി​ലാ​ണ് ഇ​ര​ട്ട ജ​നി​ത​ക വ്യ​തി​യാ​നം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത് അതിനാൽ ഇ​പ്പോ​ൾ അ​ത് 75 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലെ​ത്താ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

രോ​ഗ​വ്യാ​പ​ന തീ​വ്ര​ത കൂ​ടി​യ​തി​നാ​ൽ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എണ്ണം വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കു​ന്ന​ത് സ്ഥി​തി സ​ങ്കീ​ർ​ണ​മാ​ക്കും.

രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും രോ​ഗ​മു​ക്തി നി​ര​ക്ക് കു​റ​യു​ക​യും ചെ​യ്താ​ൽ ആ​ശു​പ​ത്രി​ക​ൾ​ക്ക് രോ​ഗി​ക​ളെ താ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കും.

ഇ​ന്ന​ലെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി 30,000 ക​ട​ന്നു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി​യും ആ​ദ്യ​മാ​യി 23 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലെ​ത്തി. ചി​കി​ത്സ​യി​ലു​ള്ള​വ​ർ ര​ണ്ട​ര ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്തു​ന്നു.

കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം അ​പ​ക​ട​ക​ര​മാ​യി നി​ല​യി​ലേ​ക്കു വ​ള​രു​ക​യാ​ണ്. ഇ​ര​ട്ട ജ​നി​ത​ക വ്യ​തി​യാ​നം വ​ന്ന വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ഏ​റ്റ​വും കൂ​ടു​ത​ൽ ക​ണ്ടെ​ത്തി​യ​ത് കോ​ട്ട​യ​ത്തും ആ​ല​പ്പു​ഴ​യി​ലു​മാ​ണ്.

19.05 ശ​ത​മാ​ന​മാ​ണ് ഈ ​വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം.

15.63 ശ​ത​മാ​ന​വു​മാ​യി മ​ല​പ്പു​റ​വും 10 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ളു​മാ​യി പാ​ല​ക്കാ​ടും കോ​ഴി​ക്കോ​ടും ഉ​ണ്ട്.

കാ​സ​ർ​ഗോ​ഡ്, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കൊ​ല്ലം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ബി ​വ​ണ്‍ 617 വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ കേ​ര​ള​ത്തി​ലെ ഈ ​വൈ​റ​സ് സാ​ന്നി​ധ്യം അ​തീവ ഗു​രു​ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment