വീ​ട് വൃ​ത്തി​യാ​ക്കി​യ​പ്പോ​ൾ കി​ട്ടി​യ​ത് ‘ല​ക്ഷ​ങ്ങ​ളു​ടെ നി​ധി’; 20 വ​ർ​ഷ​ത്തി​ന് ശേ​ഷം ക​ണ്ടെ​ത്തി​യ എസ്ബിഐ പാസ്ബുക്ക്,പണം സ്വ​ന്ത​മാ​ക്കാ​ൻ ചെ​യ്യേ​ണ്ട​ത് എ​ന്ത്?

വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ അ​വി​ചാ​രി​ത​മാ​യി ല​ഭി​ച്ച 20 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള എ​സ്ബി​ഐ പാ​സ്‌​ബു​ക്ക് ക​ണ്ട് അ​ന്തം​വി​ട്ടി​രി​ക്കു​ക​യാ​ണ് ഒ​രു കു​ടും​ബം. മ​രി​ച്ചു​പോ​യ ത​ന്‍റെ മു​ത്ത​ശ്ശ​ന്‍റെ പേ​രി​ലു​ള്ള ഈ ​അ​ക്കൗ​ണ്ടി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ണ്ടെ​ന്നാ​ണ് കു​ടും​ബം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഇ​ത്ര​യും കാ​ലം അ​ക്കൗ​ണ്ടി​ൽ കി​ട​ന്ന ഈ ​പ​ണം ഇ​നി തി​രി​കെ ല​ഭി​ക്കു​മോ, അ​തോ എ​ന്നെ​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ട്ടോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബം.

പൂ​ജ എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വ് ഈ ​കീ​റി​പ്പ​റി​ഞ്ഞ പാ​സ്‌​ബു​ക്കി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. വ​ർ​ഷ​ങ്ങ​ളാ​യി കാ​ണാ​താ​യെ​ന്ന് ക​രു​തി​യി​രു​ന്ന പാ​സ്‌​ബു​ക്കാ​ണ് വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ യു​വാ​വി​ന് ല​ഭി​ക്കു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ഇ​ത് അ​ച്ഛ​നെ കാ​ണി​ച്ച​പ്പോ​ഴാ​ണ്, ഇ​ത് പ​രേ​ത​നാ​യ മു​ത്ത​ശ്ശ​ന്‍റെ അ​ക്കൗ​ണ്ട് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. അ​ക്കൗ​ണ്ടി​ലെ ബാ​ല​ൻ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​തി​ൽ ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ണ്ടെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​രം കു​ടും​ബം അ​റി​യു​ന്ന​ത്.

അ​ക്കൗ​ണ്ട് ഉ​ട​മ മ​ര​ണ​പ്പെ​ടു​ക​യും വ​ർ​ഷ​ങ്ങ​ളോ​ളം അ​ക്കൗ​ണ്ട് നി​ഷ്ക്രി​യ​മാ​യി തു​ട​രു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ, ഈ ​പ​ണം എ​ങ്ങ​നെ ക്ലെ​യിം ചെ​യ്യാം എ​ന്ന​റി​യാ​ൻ പൂ​ജ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്കിം​ഗ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാ​വു​ന്ന​വ​രോ സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നേ​രി​ട്ട​വ​രോ ഉ​ണ്ടെ​ങ്കി​ൽ ദ​യ​വാ​യി ക​മ​ന്‍റ് ചെ​യ്യു​ക. നി​ങ്ങ​ളു​ടെ നി​ർ​ദ്ദേ​ശം ഒ​രു സ​മ്പാ​ദ്യം വീ​ണ്ടെ​ടു​ക്കാ​ൻ ആ ​കു​ടും​ബ​ത്തെ സ​ഹാ​യി​ച്ചേ​ക്കാ​മെ​ന്ന് പൂ​ജ കു​റി​ച്ചു.

ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ട ഈ ​പോ​സ്റ്റി​ന് താ​ഴെ നി​ര​വ​ധി ബാ​ങ്കിം​ഗ് വി​ദ​ഗ്ധ​രും ഉ​പ​യോ​ക്താ​ക്ക​ളും കൃ​ത്യ​മാ​യ മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യ വ​ഴി​യി​ലൂ​ടെ ഇ​ത് തി​രി​കെ നേ​ടാ​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. പ​ഴ​യ സാ​മ്പ​ത്തി​ക രേ​ഖ​ക​ൾ ഒ​രി​ക്ക​ലും അ​വ​ഗ​ണി​ക്ക​രു​തെ​ന്നും ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ളി​ലെ തു​ക തി​രി​കെ ല​ഭി​ക്കാ​ൻ ബാ​ങ്കു​ക​ൾ​ക്ക് കൃ​ത്യ​മാ​യ നി​യ​മ​ങ്ങ​ളു​ണ്ടെ​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Related posts

Leave a Comment