വം​ശീ​യാ​ധി​ക്ഷേ​പം! മണിപ്പൂരി യുവതിക്കു നേരേ ‘കൊ​റോ​ണ’ എ​ന്നു വി​ളി​ച്ച് അധിക്ഷേപം; ശ​രീ​ര​ത്തേ​ക്കു തു​പ്പു​ക​യും ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധ രൂ​ക്ഷ​മാ​യി പ​ട​രു​ന്ന​തി​നി​ടെ മ​ണി​പ്പൂ​ർ യു​വ​തി​ക്കു നേ​രെ ഡ​ൽ​ഹി​യി​ൽ വം​ശീ​യാ​ധി​ക്ഷേ​പം.

യു​വ​തി​യെ “കൊ​റോ​ണ’ എ​ന്നു വി​ളി​ക്കു​ക​യും ഇ​വ​രു​ടെ ശ​രീ​ര​ത്തേ​ക്കു തു​പ്പു​ക​യും ചെ​യ്തു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ഡ​ൽ​ഹി​യി​ലെ വി​ജ​യ് ന​ഗ​റി​ലാ​ണു സം​ഭ​വം. സ്കൂ​ട്ട​റി​ലെ​ത്തി​യ ആ​ളാ​ണ് യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ യു​വ​തി​യോ​ടു അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്.

സം​ഭ​വ​ത്തി​ൽ ഐ​പി​സി 509-ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നു ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ്ര​തി​ക​രി​ച്ചു. കു​റ്റ​ക്കാ​ര​നെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തി ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment