വി​റ​പ്പി​ച്ച് കൊ​റോ​ണ! അമേരിക്കയിൽ ഇന്നലെ മരണം 140; ലോകമാകെ മരണം 16,568, രോഗബാധിതർ 3,81,226; ഫ്രാ​ൻ​സി​ലും ഇ​റാ​നി​ലും മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ വ്യാ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ യു​എ​സി​ൽ 10,168 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 43,734 ആ​യി.

24 മ​ണി​ക്കൂ​റി​നി​ടെ കൊ​റോ​ണ ബാ​ധി​ച്ച് 140 പേ​രാ​ണ് യു​എ​സി​ൽ മ​രി​ച്ച​ത്. ഇ​തോ​ടെ കൊ​റോ​ണ മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 553 ആ​യി.
42,886 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 1,040 പേ​ർ ഗു​രു​ത​ര​വ​സ്ഥ​യി​ലാ​ണ്. 295 പേ​ർ മാ​ത്ര​മാ​ണ് രോ​ഗ വി​മു​ക്തി നേ​ടി​യ​ത്.

അ​മേ​രി​ക്ക​യി​ലെ എ​ല്ലാ സ്റ്റേ​റ്റു​ക​ളി​ലും രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലെ ആ​ദ്യ രോ​ഗ​ബാ​ധ വെ​സ്റ്റ് കോ​സ്റ്റി​ലു​ള്ള വാ​ഷിം​ഗ്ട​ണി​ലാ​യി​രു​ന്നു. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധ​യു​ള്ള​ത് ഇ​വി​ടെ​യാ​ണ്. ഇ​തു​ക​ഴി​ഞ്ഞാ​ൽ ക​ലി​ഫോ​ർ​ണി​യ​യാ​ണ്.

ഇന്ത്യയിൽ 499 പേർ ചികിത്സയിൽ

ഇ​ന്ത്യ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് മൂ​ലം ഇ​തു​വ​രെ പ​ത്ത് പേ​രാ​ണ് മ​രി​ച്ച​ത്. ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ കൊ​ല്‍​ക്ക​ത്ത സ്വ​ദേ​ശി​യാ​യ 55 കാ​ര​ന്‍ തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ​യി​ലെ മ​ര​ണ​സം​ഖ്യ പ​ത്താ​യി ഉ​യ​ര്‍​ന്ന​ത്.

ഇ​ന്ത്യ​യി​ല്‍ ഇ​തു​വ​രെ 499 പേ​രി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ കേ​ര​ള​ത്തി​ല്‍ മാ​ത്രം 93 പേ​ര്‍​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്.

ലോ​ക​മാ​കെ മ​ര​ണം 16,568 ആ​യി

വൈ​റ​സ് ബാ​ധ​യേ​റ്റ് ലോ​ക​മാ​കെ മ​ര​ണം 16,572 ആ​യി. 381,293 പേ​ർ​ക്കാ​ണ് രോ​ഗ ബാ​ധ​യേ​റ്റ​ത്. ഇ​റ്റ​ലി​യി​ൽ മാ​ത്രം മ​ര​ണം 6077 ആ​യി. 601 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ ഇ​റ്റ​ലി​യി​ൽ മ​രി​ച്ച​ത്. ഫ്രാ​ൻ​സി​ലും ഇ​റാ​നി​ലും മ​ര​ണ​സം​ഖ്യ ഉ​യ​രു​ക​യാ​ണ്.

മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​യി​ര​ത്തോ​ട് അ​ടു​ത്ത ബ്രി​ട്ട​നി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ക​യാ​ണ്. ഇ​റ്റ​ലി​യി​ൽ 601 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​ത്. 63,927 പേ​ർ രോ​ഗ​ബാ​ധി​ത​രാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ​യു​ള്ള​ത്.

സ്പെ​യി​നി​ൽ 539 മ​ര​ണം പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഫ്രാ​ൻ​സി​ലും ഇ​റാ​നി​ലും മ​ര​ണ​സം​ഖ്യ ഉ​യ​രു​ക​യാ​ണ്. ന്യൂ​സി​ല​ൻ​ഡും സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ലി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

ഇ​തി​നി​ടെ കൊ​റോ​ണ വൈ​റ​സ് ദ്രു​ത​ഗ​തി​യി​ൽ രോ​ഗം വ്യാ​പി​പ്പി​ക്കു​ക​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​ദ്യ കേ​സി​ൽ നി​ന്ന് ഒ​രു​ല​ക്ഷ​മാ​കാ​ൻ 67 ദി​വ​സ​മെ​ടു​ത്തു.

ര​ണ്ട് ല​ക്ഷ​മാ​കാ​ൻ 11 ദി​വ​സ​വും മൂ​ന്ന് ല​ക്ഷ​മാ​കാ​ൻ വെ​റും നാ​ല് ദി​വ​സ​വു​മാ​ണ് എ​ടു​ത്ത​തെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment