നി​ർ​ത്തിയി​ട്ടി​രു​ന്ന ടോ​റ​സ് ലോ​റി ക​ത്തി ന​ശി​ച്ചു; 38 ലക്ഷം രൂപയുടെ നഷ്ടം; പോലീസ് അന്വേഷണം തുടങ്ങി

ച​വ​റ: നി​ർ​ത്തി ഇ​ട്ടി​രു​ന്ന ടോ​റ​സ് ലോ​റി ക​ത്തി ന​ശി​ച്ചു. പ​ൻ​മ​ന നെ​റ്റി​യാ​ട് ജം​ഗ്ഷ​നി​ൽ നി​ർ​ത്തി ഇ​ട്ടി​രു​ന്ന ടോ​റ​സ് ലോ​റി ഇ​ന്ന് പു​ല​ർ​ച്ചെ 3.30 ഓ​ടെ​യാ​ണ് ക​ത്തി​യ​ത് .

വ​ൻ സ്ഫോ​ട​നം കേ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ നോ​ക്കി​യ​പ്പോ​ളാണ് ലോ​റി ക​ത്തു​ന്ന​ത് ക​ണ്ട​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ച​വ​റ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ച്ച​തി​നെ തു​ട​ർ​ന്ന് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

തേ​വ​ല​ക്ക​ര ക​ല്ല​യ്യ​ത്ത് അ​ൻ​സ​റി​ന്‍റെവ​ക ലോ​റി​യാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. ഓ​ട്ടം ക​ഴി​ഞ്ഞ ശേ​ഷം രാ​ത്രി ഏ​ഴോ​ടെ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ച​വ​റ ഫ​യ​ർ​ഫോ​ഴ്സ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​സ​ന്ന​കു​മാ​ർ ,സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ ഷാ​ജ​ഹാ​ൻ ,ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ജു ,അ​ഭി​ലാ​ഷ് ,കി​ര​ൺ ,ജ​യ​പ്ര​കാ​ശ് ,നാ​സീം ,രാ​ധാ​കൃ​ഷ്ണ​ൻ ,അ​ൻ​വ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്.

തു​ട​ർ​ന്ന്സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി പ​രി​ശോ​ധ​ന ന​ട​ത്തും. 38 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Related posts

Leave a Comment