ച​വി​ട്ടു​പ​ടി​യി​ൽ കു​ഞ്ഞി​നെ നി​ർ​ത്തി ദ​മ്പ​തി​ക​ളു​ടെ സ്കൂ​ട്ട​ർ യാ​ത്ര; വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് വിമർശന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

സ്കൂ​ട്ട​റി​ന്‍റെ ച​വി​ട്ടു​പ​ടി​യി​ൽ കു​ഞ്ഞി​നെ നി​ർ​ത്തി യാ​ത്ര ചെ​യ്ത ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം. ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി​പേ​രാ​ണ് ദ​മ്പ​തി​ക​ൾ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി​യ​ത്.

ദ​മ്പ​തി​ക​ൾ വൈ​റ്റ്ഫീ​ൽ​ഡി​ലാ​ണ് സ്കൂ​ട്ട​റി​ന്‍റെ ച​വി​ട്ടു​പ​ടി​യി​ൽ കു​ട്ടി​യെ നി​ർ​ത്തി​കൊ​ണ്ട് യാ​ത്ര ചെ​യ്ത​ത്. ദൃ​ശ്യ​ങ്ങ​ളി​ൽ മു​ന്നി​ൽ സ്കൂ​ട്ട​റോ​ടി​ച്ച് ഭ​ർ​ത്താ​വും പി​റ​കി​ൽ ഭാ​ര്യ​യു​മാ​ണ് ഉ​ള്ള​ത്. ച​വി​ട്ടു​പ​ടി​യി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന കു​ഞ്ഞി​നെ യു​വ​തി ചേ​ർ​ത്തു​പി​ടി​ച്ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

എ​ന്നാ​ൽ ദ​മ്പ​തി​ക​ൾ കു​ട്ടി​യു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യാ​ണെ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച ക​മ​ന്‍റ്. ഇ​ത്ത​രം ഒ​രു പ്ര​വൃ​ത്തി ചെ​യ്ത യു​വ​തി​ക്ക് ക​ർ​ശ​ന​മാ​യ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​ണ് മ​റ്റൊ​രാ​ൾ ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി ബം​ഗ​ളൂ​രു ട്രാ​ഫി​ക് പോ​ലീ​സും രം​ഗ​ത്തെ​ത്തി. ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് വൈ​റ്റ്ഫീ​ൽ​ഡ് ട്രാ​ഫി​ക് പൊ​ലീ​സ് സ്റ്റേ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രെ ടാ​ഗ് ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഈ ​വീ​ഡി​യോ ക​ണ്ടി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment