ഭാര്യ മരിച്ചെന്ന വാര്‍ത്ത കേട്ട് ഭര്‍ത്താവ് കുഴഞ്ഞു വീണ് മരിച്ചു! ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കകം ഭാര്യയും വിട പറഞ്ഞു; മരണത്തിലും ഒരുമിച്ച സ്‌നേഹത്തിനും ഐക്യത്തിനും മുന്നില്‍ ആരും തലകുനിച്ചു പോകും

മരണത്തെ ഉപയോഗിച്ച് സ്‌നേഹത്തെ അളക്കുന്നത് ശരിയല്ല എന്നറിയാം. എങ്കിലും ഗുജറാത്തിലെ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായ കൊല്ലം കൈതക്കോട് എരുതംകാട് സുജാത ഭവനില്‍ ജെ. രാജുവിന്റെയും ഭാര്യ സുജാതയുടെയും മരണം സംഭവിച്ചപ്പോള്‍ അവര്‍ തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും ആഴമാണ് ഇത്തരത്തില്‍ പലരും ചര്‍ച്ച ചെയ്തത്. കാരണം ആ രീതിയിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരുവരുടെയും മരണം നടന്നത്.

ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്ന ഭാര്യ മരിച്ചെന്ന് തെറ്റായ വാര്‍ത്ത കേട്ട് ജോലി സ്ഥലത്ത് കുഴഞ്ഞു വീണാണ് ഭര്‍ത്താവ് രാജു മരിച്ചത്. മണിക്കൂറുകള്‍ക്കകം ഭാര്യയും മരിച്ചു.

ജോലി സംബന്ധമായ രാജു കുടുംബസമേതം ഗുജറാത്തില്‍ താമസമാക്കിയിരിക്കുകയാണ്. രോഗബാധിതയായതിനെത്തുടര്‍ന്ന് വിദഗ്ദ്ധചികിത്സക്കായി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടിലേക്ക് വരികയായിരുന്നു. ഏകമകന്‍ രാഹുല്‍രാജും അമ്മയ്ക്കൊപ്പം നാട്ടിലേക്ക് പോന്നു. ഇടയ്ക്ക് നാട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചുപോരാറാണ് രാജിവിന്റെ പതിവ്.

തുടര്‍ന്ന് സുജാതയെ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാല്‍, ഗുജറാത്തില്‍ ആയിരുന്ന രാജു ഇത് അറിഞ്ഞത് മരിച്ചുവെന്നാണ്. ഇതുകേട്ട രാത്രി 12ഓടെ രാജു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ സുജാതയും മരിച്ചു.

Related posts