പിടിവിട്ട് റിക്കാർഡുകൾ ഭേദിച്ച് കോവിഡ് കുതിപ്പ് തുടരുന്നു ; ഒറ്റ ദിവസം മൂ​ന്നേ​കാ​ൽ ല​ക്ഷം രോ​ഗി​ക​ൾ, 2,263 മ​ര​ണം; സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ​ക്ക് ക​ടു​ത്ത പ്ര​യാ​സ​ങ്ങൾ

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ റി​ക്കാ​ർ​ഡ് ഭേ​ദി​ച്ച് കു​തി​പ്പ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ രാ​ജ്യ​ത്ത് മൂ​ന്നേ​കാ​ൽ ല​ക്ഷ​ത്തി​ലേ​റെ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 3,32,730 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് പു​തു​താ​യി 2,263 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 1,86,928 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്.രാ​ജ്യ​ത​ല​സ്ഥാ​ന​ത്താ​ണ് കോ​വി​ഡ് സ്ഥി​തി ഏ​റ്റ​വും രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്.

306 പേ​ർ ഇ​ന്ന​ലെ മാ​ത്രം മ​രി​ച്ചു. അ​തി​രൂ​ക്ഷ​മാ​യ ഓ​ക്സി​ജ​ൻ ക്ഷാ​മ​വും ഡ​ൽ​ഹി​യി ലു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 67,013 പു​തി​യ കേ​സു​ക​ളും 568 മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 34,379 പു​തി​യ രോ​ഗി​ക ളു​ണ്ടാ​യി.

മ​ഹാ​രാ​ഷ്ട്ര, കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, ആ​ന്ധ്ര പ്ര​ദേ​ശ്, ഉ​ത്ത​ർ പ്ര​ദേ​ശ്, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത്.

ആ​ശു പ​ത്രി​ക്കി​ട​ക്ക​ൾ ഒ​ഴി​വി​ല്ലാ​ത്ത​തി​നാ​ൽ പ​ല​യി​ട​ങ്ങ​ളി​ലും രോ​ഗി​ക​ൾ ചി​കി​ത്സ കി​ട്ടാ​തെ വ​ല​യു​ക​യാ​ണ്. സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ​ക്കു​ള്ള ക​ടു​ത്ത പ്ര​യാ​സ​ങ്ങ​ളും തു​ടരു​ന്നു.

Related posts

Leave a Comment