കൊ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ ആ​ളു​ക​ൾ ബീ​വ​റേ​ജി​ൽ ത​ടി​ച്ചു​കൂ​ടി​; ഇ​ട​പെ​ടാതെ പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും

പാ​ലി​യേ​ക്ക​ര: ബീ​വ​റേ​ജി​ൽ അ​നി​യ​ന്ത്രി​ത തി​ര​ക്ക്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും കൃ​ത്യ​മാ​യി മാ​സ്ക് ധ​രി​ക്കാ​തെ​യു​മാ​ണ് ആ​ളു​ക​ൾ വ​രി​നി​ന്ന​ത്.​

ബി​ല്ല​ടയ്​ക്കാ​നു​ള്ള കൗ​ണ്ട​റു​ക​ളി​ലും മ​ദ്യം വാ​ങ്ങു​ന്നി​ട​ത്തും നീ​ണ്ട നി​ര​യാ​യി​രു​ന്നു. ഉ​ച്ച​തി​രി​ഞ്ഞ് തു​ട​ങ്ങി​യ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ഒൗ​ട്ട്‌ലെ​റ്റി​ലെ ജീ​വ​ന​ക്കാ​രും ശ്ര​മം ന​ട​ത്തി​യി​ല്ല.

തി​ര​ക്ക് ക​ണ്ട് വാ​ഹ​ന യാ​ത്രി​ക​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

കു​ട്ട​നെ​ല്ലൂ​രി​ലെ ബീ​വ​റേ​ജ് ഒൗ​ട്ട്‌ലെ​റ്റ് പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും പാ​ലി​യേ​ക്ക​ര​യി​ൽ തി​ര​ക്കേ​റാ​ൻ കാ​ര​ണ​മാ​യി.​ വൈ​കി​ട്ടാ​യ​തോ​ടെ വ​രി സ​ർ​വീ​സ് റോ​ഡി​ലേ​ക്കും നീ​ണ്ടു.​

മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത​തോ​ടെ സ​ർ​വീ​സ് റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു.

കൊ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യി​ട്ടും പോ​ലീ​സും, ആ​രോ​ഗ്യ​വ​കു​പ്പും നി​സം​ഗ​ത തു​ട​രു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

Related posts

Leave a Comment