കോ​വി​ഡ് കാ​ല​ത്തെ ദു​ര​വ​സ്ഥ; ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്കു വെ​ള്ളം നി​ഷേ​ധി​ച്ച് ത​ട്ടു​ക​ട​യു​ട​മ; 26-ാം മൈലിൽ വച്ചുണ്ടായ വേദനിക്കുന്ന സംഭവത്തെക്കുറിച്ച് ഡ്രൈവർ റോയിയുടെ വാക്കുകളിങ്ങനെ….

കോ​ട്ട​യം: കോ​വി​ഡ് കാ​ല​ത്ത് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്കു ഭ​ക്ഷ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ചു ത​ട്ടു​ക​ട ഉ​ട​മ. കോ​ട്ട​യം മാ​ന്നാ​നം സ്വ​ദേ​ശി​യും ഇ​മ്മാ​നു​വ​ൽ ആം​ബു​ല​ൻ​സി​ന്‍റെ ഡ്രൈ​വ​റു​മാ​യ പി.​കെ. റോ​യി​ക്കാ​ണു തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​വ​ച്ച് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് പ്ര​സ​വ​ത്തി​നു​ശേ​ഷം യു​വ​തി​യെ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് റോ​യ് കോ​ട്ട​യ​ത്തു​നി​ന്നു പു​റ​പ്പെ​ട്ട​താ​ണ്.

യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും മു​ണ്ട​ക്ക​യം കോ​രൂ​ത്തോ​ടു​ള്ള വീ​ട്ടി​ൽ ഇ​റ​ക്കി​യ​ശേ​ഷം ഇ​വ​ർ തി​രി​കെ പോ​ന്നു. ലോ​ക്ക്ഡൗ​ണാ​യ​തി​നാ​ൽ ഈ ​സ​മ​യം​വ​രെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യ റോ​യി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹാ​യി​യും ഒ​ന്നും ക​ഴി​ച്ചി​രു​ന്നി​ല്ല.

വൈ​കി​ട്ട് എ​ട്ടോ​ടെ 26-ാം മൈ​ലി​ലെ ത​ട്ടു​ക​ട ക​ണ്ട് വെ​ള്ളം കു​ടി​ക്കു​ന്ന​തി​നാ​യി ആം​ബു​ല​ൻ​സ് നി​ർ​ത്തി. ത​ട്ടു​ക​ട പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട് എ​ന്നു ക​ണ്ട​തി​നാ​ൽ ഭ​ക്ഷ​ണം ചോ​ദി​ച്ചു.

ആ​ദ്യം ഭ​ക്ഷ​ണ​മി​ല്ലെ​ന്ന് ക​ട​ക്കാ​ര​ൻ മ​റു​പ​ടി ന​ൽ​കി. പി​ന്നെ പാ​ഴ്സ​ൽ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു. എ​ന്നാ​ൽ ആം​ബു​ല​ൻ​സി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന്‍റെ ബു​ദ്ധി​മു​ട്ടോ​ർ​ത്ത് ഇ​വ​ർ ചാ​യ​യോ വെ​ള്ള​മോ എ​ങ്കി​ലും ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ഇ​തി​നും ക​ട​യു​ട​മ വി​സ​മ്മ​തി​ച്ചു. “നി​ങ്ങ​ൾ പ​ല ആ​ൾ​ക്കാ​രേ​യും ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ന്ന​ത​ല്ലേ’ എ​ന്നു ചോ​ദി​ച്ച് ചാ​യ ന​ൽ​കാ​നു​ള്ള ആ​വ​ശ്യ​വും ക​ട​യു​ട​മ നി​ര​സി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നു റോ​യി പ​റ​യു​ന്നു. മാസ്ക് അടക്കമുള്ള സുരക്ഷാ മുൻ കരുതലും ഇവർ സ്വകീരിച്ചിരുന്നു.

ഇ​തോ​ടെ ത​ട്ടു​ക​ട​യ്ക്ക് നേ​രെ എ​തി​ർ​വ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടു​കാ​ര​ൻ ഇ​റ​ങ്ങി​വ​ന്ന് അ​ഞ്ചു മി​നി​റ്റ് നി​ന്നാ​ൽ വീ​ട്ടി​ൽ​നി​ന്നു ചാ​യ​യു​ണ്ടാ​ക്കി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു. എ​ന്നാ​ൽ വീ​ട്ടു​കാ​ർ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടോ​ർ​ത്ത് റോ​യി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളും ഈ ​സ​ഹാ​യ​വാ​ഗ്ദാ​നം ന​ന്ദി​പൂ​ർ​വം നി​ര​സി​ച്ച് കോ​ട്ട​യ​ത്തേ​ക്കു മ​ട​ങ്ങു​ക​യാ​ണു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ആം​ബു​ല​ൻ​സു​മാ​യി പോ​ക​വെ വൈ​ക്ക​ത്തി​ന​ടു​ത്ത ചെ​ന്പി​ൽ​വ​ച്ചും സ​മാ​ന​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യെ​ന്ന് റോ​യി പ​റ​യു​ന്നു.

ഓ​ട്ട​ത്തി​നി​ട​യി​ൽ ഒ​ന്നും ക​ഴി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ, ഒ​രു ക​ട​യി​ൽ​ക​യ​റി ചാ​യ ചോ​ദി​ച്ച​പ്പോ​ൾ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​ണെ​ന്ന​തി​ന്‍റെ പേ​രി​ൽ ചാ​യ പോ​ലും ന​ൽ​കാ​ൻ ക​ട​യു​ട​മ ത​യാ​റാ​യി​ല്ലെ​ന്ന് റോ​യി ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു മാ​സ​മാ​യി ത​ങ്ങ​ൾ ഇ​തേ അ​വ​സ്ഥ​യി​ലാ​ണ് ആം​ബു​ല​ൻ​സ് ഓ​ടി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

Related posts

Leave a Comment