പ​ത്തു വ​ർ​ഷം നീ​ണ്ട ഗ​വേ​ഷ​ണ​ഫ​ലം; വൈ​റ​സു​ക​ളെ ചെ​റു​ക്കാ​ൻ ആ​ന്‍റി-​വൈ​റ​ൽ ലേ​പ​വു​മാ​യി ഹോ​ങ്കോം​ഗ് സ​ർ​വ​ക​ലാ​ശാ​ല

ഹോ​ങ്കോം​ഗ്: കോ​വി​ഡ്-19 പോ​ലു​ള്ള വൈ​റ​സു​ക​ളെ​യും പ​ല രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​വു​ന്ന ബാ​ക്ടീ​രി​യ​യെ​യും പ്ര​തി​രോ​ധി​ക്കാ​ൻ ആ​ന്‍റി-​വൈ​റ​ൽ ലേ​പ​വു​മാ​യി ഹോ​ങ്കോം​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ.

എം​എ​പി-1 എ​ന്ന പേ​രി​ലു​ള്ള​താ​ണ് ഈ ​ആ​ന്‍റി-​വൈ​റ​ൽ ലേ​പം. ഇ​വ സ്പ്രേ ​ചെ​യ്യു​ന്ന പ്ര​ത​ലം വൈ​റ​സി​നെ​യും ബാ​ക്ടീ​രി​യ​യെ​യും 90 ദി​വ​സം വ​രെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു.

പ​ത്തു വ​ർ​ഷം നീ​ണ്ട ഗ​വേ​ഷ​ണ​ഫ​ല​മാ​യാ​ണ് എം​എ​പി-1 വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. എ​ലി​വേ​റ്റ​ർ ബ​ട്ട​ണു​ക​ൾ, ഹാ​ൻ​ഡ് റെ​യി​ലു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലാ​ണ് ഇ​തി​ന് പ്ര​ധാ​ന ഉ​പ​യോ​ഗം.

സ്പ​ർ​ശി​ക്കു​മ്പോ​ൾ താ​പ​സം​വേ​ദ​ന പോ​ളി​മ​റു​ക​ൾ അ​ണു​നാ​ശ​ക​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​തി​ന്‍റെ ഘ​ട​ന​യെ​ന്ന് ഗ​വേ​ഷ​ക സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ പ്ര​ഫ​സ​ർ ജോ​സ​ഫ് ക്വാ​ൻ പ​റ​ഞ്ഞു.

അ​ണു​നാ​ശി​നി​ക​ളു​ടെ നാ​നോ ക്യാ​പ്സൂ​ളു​ക​ൾ അ​ട​ങ്ങി​യ ലേ​പ​ത്തി​ന്‍റെ വ്യാ​വ​സാ​യി​ക ഉ​ൽ​പാ​ദ​നം ആ​രം​ഭി​ച്ചു. മെ​യ് മാ​സ​ത്തോ​ടെ ഉ​ൽ​പ​ന്നം വി​പ​ണി​യി​ൽ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന് 18 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മാ​ത്രം 30 ഓ​ളം പേ​രാ​ണ് കോ​വി​ഡി​നെ ചെ​റു​ക്കാ​ൻ അ​ണു​നാ​ശി​നി​ക​ൾ കു​ത്തി​വെ​ച്ച് സ്വ​യം പ​രീ​ക്ഷ​ണം ന​ട​ത്തി അ​പ​ക​ട​ത്തി​ലാ​യ​ത്. അ​ണു​നാ​ശി​നി ക​ഴി​ച്ച് അ​പ​ക​ട​ത്തി​ലാ​യെ​ന്ന് പ​റ​ഞ്ഞ് 100 ലേ​റെ ഫോ​ണ്‍​വി​ളി​ക​ളാ​ണ് ദി​വ​സ​വും ല​ഭി​ക്കു​ന്ന​തെ​ന്ന് മേ​രി​ലാ​ൻ​ഡ് ഗ​വ​ർ​ണ​റും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment