കോ​വി​ഡ് 19; കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജിൽ ക​ഴി​യു​ന്ന 18 പേ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം


ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന 18 പേ​രു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന നാ​ലു പേ​രു​ടേ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ.

ഇ​ടു​ക്കി ജി​ല്ല​യി​ൽ നി​ന്ന് ര​ണ്ടും പേ​രും, കോ​ട്ട​യം ജി​ല്ല​യി​ലെ 16 പേ​രു​മാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്ര​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഒ​ള​ശ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ ചി​കി​ത്സ​യി​ലാ​ണ്.

പാ​ലാ സ്വ​ദേ​ശി​നി​യാ​യ 65കാ​രി, പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (33) കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ന​ട്ടാ​ശേ​രി സ്വ​ദേ​ശി (37) പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​യു​ടെ മാ​താ​വ് (55), മ​ണ​ർ​കാ​ട് സ്വ​ദേ​ശി​യാ​യ 50 കാ​ര​ൻ, സം​ക്രാ​ന്തി സ്വ​ദേ​ശി​നി​യാ​യ 55കാ​രി, പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ 25കാ​രി, ത​മി​ഴ്നാ​ട് കാ​ര​നും വൈ​ക്കം വെ​ള്ളൂ​രി​ലെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ, തി​രു​പ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യും കി​ട​ങ്ങൂ​ർ പു​ന്ന​ത്ത​റ സ്വ​ദേ​ശ​നി​യു​മാ​യ 33കാ​രി, ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നെ​ത്തി​യ ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ 19കാ​രി, കു​മ​ളി​ക്കാ​ര​നാ​യ 24 കാ​ര​ൻ, ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച മേ​ലു​കാ​വു​മ​റ്റം സ്വ​ദേ​ശി​നി​യാ​യ 28കാ​രി, മ​ണ​ർ​കാ​ട് സ്വ​ദേ​ശി 43കാ​ര​ൻ, കോ​ട്ട​യം മു​ട്ട​ന്പ​ലം സ്വ​ദേ​ശി 40കാ​ര​ൻ, കു​ര്യ​നാ​ട് സ്വ​ദേ​ശി​യാ​യ 49കാ​ര​ൻ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും വ​ട​വാ​തൂ​ർ താ​മ​സ​ക്കാ​ര​നു​മാ​യ 40കാ​ര​ൻ, ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശ​നി 56കാ​രി എ​ന്നി​വ​രാ​ണ് കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ക​ഴി​യു​ന്ന​ത്.

പാ​ല​ാക്കാ​രി​യു​ടെ 71 കാ​ര​നാ​യ ഭ​ർ​ത്താ​വ്, സം​ക്രാ​ന്തി​ക്കാ​ര​നാ​യ 29കാ​ര​നാ​യ അ​തി​ഥിത്തൊ​ഴി​ലാ​ളി, കു​മ​ര​ക​ത്തെ സ്വകാര്യകന്പ നിയിലെ ജീ​വ​ന​ക്കാ​ര​നാ​യ 37കാ​ര​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ 56 കാ​രി എ​ന്നി​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

ഇ​വ​രി​ൽ ആ​രു​ടെ​യും ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും പു​തി​യ​താ​യി എ​ത്തി​യ​വ​രെ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​യ​വ​രു​ടെ​യും സ്ര​വ സാം​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​മെ​ന്നും ആ​ർ​എം​ഒ ഡോ. ​ആ​ർ.​പി. ര​ഞ്ചി​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment