കൊച്ചിയില്‍ നിന്ന് ദുബായ്ക്കുള്ള വിമാനത്തില്‍ കയറിയ ബ്രിട്ടീഷുകാരന് കോവിഡ്; ഇയാള്‍ എത്തിയത് മൂന്നാറില്‍ നിന്നും;വിമാനത്തിലുണ്ടായിരുന്ന 270 ആളുകളെ ആശുപത്രിയിലേക്ക് മാറ്റും

കൊച്ചി: ബ്രിട്ടനില്‍ നിന്നെത്തിയ വിനോദസഞ്ചാരിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറില്‍ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ നെടുന്പാശേരി വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഇയാളും 19 പേരടങ്ങുന്ന സംഘത്തെയും നെടുന്പാശേരിയില്‍ പോലീസ് പിടികൂടി.

ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ വിദേശത്തേക്ക് കടക്കാനാണ് ബ്രിട്ടീഷ് പൗരന്‍ ശ്രമിച്ചത്. വിമാനത്തിനുള്ളില്‍നിന്നും പോലീസ് ഇയാളടങ്ങുന്ന സംഘത്തെ തിരിച്ചിറക്കി. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ യാത്ര തടസപ്പെട്ടു.

വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു. അണുവിമുക്തമാക്കുന്നതിനായി നെടുന്പാശേരി വിമാനത്താവളം അടച്ചേക്കുമെന്നും സൂചനയുണ്ട്.

മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ 19 പേരടങ്ങുന്ന സംഘത്തെ കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

Related posts

Leave a Comment