കോവിഡിൽ വിറച്ച് വയനാട്; വൈറസ്ബാധിതരുടെ എണ്ണം നാലായി; നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1,166


ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ മൂ​ന്നു പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യ്ക്കു ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ജി​ല്ല​യി​ൽ നേ​ര​ത്തേ രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്നു പ്ര​വാ​സി​ക​ൾ രോ​ഗ​മു​ക്തി നേ​ടി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടി​നു രോ​ഗം സ്ഥി​രീ​ക​രി​ച്ച മാ​ന​ന്ത​വാ​ടി ടൗ​ണ്‍ പ​രി​ധി​യി​ലെ 52 കാ​ര​നാ​യ ലോ​റി ഡ്രൈ​വ​റു​ടെ 88 വ​യ​സു​ള്ള അ​മ്മ, 49 കാ​രി​യാ​യ ഭാ​ര്യ, ലോ​റി ക്ലീ​ന​റു​ടെ 20 വ​യ​സു​ള്ള മ​ക​ൻ എ​ന്നി​വ​രി​ലാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഡ്രൈ​വ​റു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്നു പേ​രി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​വ​രെ തി​ങ്കാ​ളാ​ഴ്ച രാ​ത്രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.

നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള നാ​ലു പേ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും സ്ര​വം പ​രി​ശോ​ധി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. ചെ​ന്നെെ കോ​യ​ന്പേ​ട് മാ​ർ​ക്ക​റ്റി​ൽ​നി​ന്നു ഏ​പ്രി​ൽ 26നു ​മാ​ന​ന്ത​വാ​ടി​യി​ലെ​ത്തി​യ ഡ്രൈ​വ​റു​ടെ സ്ര​വം 29നാ​ണ് പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ച​ത്.

ലോ​റി ക്ലീ​ന​റു​ടെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വ​യ​തു ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. ക്ലീ​ന​റു​ടെ സ്ര​വം മൂ​ന്നാ​മ​തും പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ചി​ട്ടു​ണ്ട്.

ചെ​ന്നൈ​യി​ൽ​നി​ന്നു മാ​ന​ന്ത​വാ​ടി​യി​ലെ​ത്തി​യ ഡ്രൈ​വ​റും സ​ഹാ​യി​യും ലോ​ഡ് ഇ​റ​ക്കു​ന്ന​തി​നും മ​റ്റു​മാ​യി മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും തി​രു​നെ​ല്ലി, മീ​ന​ങ്ങാ​ടി, എ​ട​വ​ക, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തു​ക​യും ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ എ​ർ​പ്പെ​ടു​ക​യും ചെ​യ്്തി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത്, 10, 21, 22, 25, 26, 27, എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ 12, 14, 16, വെ​ള​ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​ത്, 10, 11, 12, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, ഒ​ന്പ​ത്, 10, 17, വാ​ർ​ഡു​ക​ളും തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യും അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്ങോ​ട്ട്, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ത​ച്ച​ന്പ​ത്ത് കോ​ള​നി​ക​ളും ക​ണ്ട​യി​ൻ​മെ​ന്‍റ് പ്ര​ദേ​ശ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു ഇ​ന്ന​ലെ മു​ത​ൽ 14 ദി​വ​സ​ത്തേ​ക്കു അ​ട​ച്ചി​ട്ടി​രി​ക്ക​യാ​ണ്.

വ​യ​നാ​ട് ജി​ല്ല​യി​ൽ പു​തു​താ​യി 286 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1,166 ആ​യി. 20 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. 502 സാ​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ 444 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. 51 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 539 സ​ർ​വൈ​ല​ൻ​സ് സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ 309 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. 230 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

Related posts

Leave a Comment