സ്ഥി​തി അ​തീ​വ ഗു​രു​ത​രം: രാ​ജ്യ​ത്ത് റി​ക്കാ​ർ​ഡ് പ്ര​തി​ദി​ന വ​ർ​ധ​നവ്; 24 മ​ണി​ക്കൂ​റി​നി​ടെ 1.15 ല​ക്ഷം കോ​വി​ഡ് കേ​സു​ക​ള്‍

 


ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ അ​തീ​വ രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,15,736 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. റി​ക്കാ​ർ​ഡ് പ്ര​തി​ദി​ന വ​ർ​ധ​ന​വാ​ണ് ഇ​ന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,28,01,785 ആ​യി ഉ​യ​ര്‍​ന്നു. 59,856 പേ​ർ പു​തി​യ​താ​യി രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 630 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 1,66,177 ആ​യി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 8,70,77,474 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related posts

Leave a Comment