ഹൈക്കമാൻഡ് തീരുമാനിക്കുന്നപോലെ;  പത്തനംതിട്ടയിൽ സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന​ത് ഡി​സി​സി​ക്കു പ്ര​ശ്ന​മ​ല്ലെന്ന്  ബാ​ബു ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന​ത് പ​ത്ത​നം​തി​ട്ട ഡി​സി​സി​ക്ക് വി​ഷ​യ​മ​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്.സ്ഥാ​നാ​ർ​ഥി​യെ ചൊ​ല്ലി ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സി​ല്‍ ഒ​രു അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​വും ഇ​ല്ല. രാ​ഹു​ല്‍​ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് ജി​ല്ല​യി​ലെ പൊ​തു​സ​മൂ​ഹ​വും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും.

കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് നി​ശ്ച​യി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി ആ​രാ​യാ​ലും അ​വ​രെ വി​ജ​യി​പ്പി​ക്കാ​ന്‍ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.ശ​ബ​രി​മ​ല പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ നി​യ​മ​നി​ര്‍​മാ​ണ​മോ ഓ​ര്‍​ഡി​ന​ന്‍​സോ കൊ​ണ്ടു​വ​രാ​മെ​ന്നി​രി​ക്കെ അ​തൊ​ന്നും ചെ​യ്യാ​തെ ശ​ബ​രി​മ​ല​യു​ടെ പേ​രി​ല്‍ വോ​ട്ട് തേ​ടാ​ന്‍ ബി​ജെ​പി​ക്ക് അ​വ​കാ​ശ​മി​ല്ല.

ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ വീ​ണ്ടെ​ടു​ക്കാ​ന്‍ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ല്‍ സി​പി​എ​മ്മി​ന്‍റെ കോ​ണ്‍​ഗ്ര​സ് വി​രു​ദ്ധ​രാ​ഷ്ട്രീ​യ​ത്തി​ന് യാ​തൊ​രു പ്ര​സ​ക്തി​യു​മി​ല്ലെ​ന്നും ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.എം​എ​ല്‍​എ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ അ​ഞ്ച് എം​എ​ല്‍​എ​മാ​രി​ല്‍ ഏ​റ്റ​വും പി​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​യാ​ളാ​ണ് വീ​ണാ ജോ​ർ​ജ്.

കേ​ര​ള​ത്തി​ലെ 20 എം​പി​മാ​രി​ല്‍ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ല്‍ 93.7 ശ​ത​മാ​നം ഫ​ണ്ടും വി​നി​യോ​ഗി​ച്ച് ഒ​ന്നാം സ്ഥാ​ന​ത്തു നി​ല്‍​ക്കു​ന്ന ആ​ന്‍റോ ആ​ന്‍റ​ണി​യെ വി​മ​ര്‍​ശി​ക്കാ​ന്‍ എ​ന്ത് യോ​ഗ്യ​ത​യാ​ണു​ള്ള​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ആ​രാ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ തീ​രു​മാ​നം പ​ത്ത​നം​തി​ട്ട​യി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ​മേ​ൽ അ​ടി​ച്ചേ​ൽ​പി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ഷേ​പി​ക്കു​ന്നു​ണ്ടെ​ന്നും ബാ​ബു ജോ​ർ​ജ് ചൂ​ണ്ടി​ക്കാ​ട്ടി.

Related posts