ആ​ദി​വാ​സി യു​വ​തി​ക്ക് കോ​വി​ഡ് ക​രി​ക്കോ​ട്ട​ക്ക​രി മേ​ഖ​ല ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ


ഇ​രി​ട്ടി : അ​യ്യ​ങ്കു​ന്ന്‌ പ​ഞ്ചാ​യ​ത്തി​ലെ എ​ട​പ്പു​ഴ​യി​ൽ ആ​ദി​വാ​സി യു​വ​തി​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​രി​ക്കോ​ട്ട​ക്ക​രി മേ​ഖ​ല ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ചു. കൂ​മ​ൻ​തോ​ട് , ക​രി​ക്കോ​ട്ട​ക്ക​രി, വ​ലി​യ പ​റ​മ്പും​ക​രി , ഈ​ന്തു​ങ്ക​രി, എ​ട​പ്പു​ഴ എ​ന്നീ അ​ഞ്ച് വാ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണി​ൽ പെ​ടു​ക. ഇ​ന്ന​ലെ രാ​ത്രി ത​ന്നെ പ​ഞ്ചാ​യ​ത്ത് സു​ര​ക്ഷാ​സ​മി​തി യോ​ഗം ചേ​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

യു​വ​തി​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും കോ​ള​നി നി​വാ​സി​ക​ൾ യു​വ​തി​യെ കാ​ണാ​ൻ വേ​ണ്ടി പോ​യി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് നി​ര​വ​ധി പേ​ർ​ക്ക് സ​മ്പ​ർ​ക്കം ഉ​ണ്ടാ​യ​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

ശ​ക്ത​മാ​യ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​നാ​ണ് സു​ര​ക്ഷാ സ​മി​തി​യു​ടെ തീ​രു​മാ​നം. പോ​ലീ​സ് രാ​ത്രി ത​ന്നെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ൺ പ​രി​ധി​യി​ൽ മൈ​ക്ക് അ​നൗ​ൺ​സ്‌​മെ​ന്‍റ് ന​ട​ത്തി.

ആ​രും വീ​ടു​ക​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ലെ​ന്നും ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട​ണ​മെ​ന്നും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്കും മ​റ്റും ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​ത്തെ ആ​ശ്ര​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ , വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ലി​യ​തൊ​ട്ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വ​ർ​ഗീ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. ദി​വ്യ, ക​രി​ക്കോ​ട്ട​ക്ക​രി സി​ഐ പി.​ആ​ർ.​സു​നു, അ​യ്യ​ങ്കു​ന്ന് വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് സാ​ബു എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കോ​ള​നി​യി​ൽ ഒ​രാ​ൾ ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്ന് വ​ന്ന​താ​യി സം​ശ​യി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment