കോ​വി​ഡ് 19 ;  കൊച്ചിയിൽ ഈ ​മാ​സം ഇ​തു​വ​രെ 62 മ​ര​ണം; മ​ര​ണ​നി​ര​ക്ക് 0.37 ശ​ത​മാനം 


കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ന്നു​വെ​ങ്കി​ലും ജി​ല്ല​യി​ല്‍ മ​ര​ണ​നി​ര​ക്കി​ല്‍ കാ​ര്യ​മാ​യ കു​റ​വി​ല്ല. ഈ ​മാ​സം ഇ​തു​വ​രെ 62 മ​ര​ണ​ങ്ങ​ള്‍ കോ​വി​ഡ് മൂ​ല​മെ​ന്നു സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ മ​ര​ണ​നി​ര​ക്ക് 0.37 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു.

ഇ​ന്ന​ലെ എ​ട്ട് മ​ര​ണ​ങ്ങ​ള്‍​കൂ​ടി കോ​വി​ഡ് മൂ​ല​മെ​ന്നു സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് എ​ണ്ണം വ​ര്‍​ധി​ച്ച​ത്. ഇ​തു​വ​രെ 287 പേ​രാ​ണു ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തി​ല്‍ 88 മ​ര​ണ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ലും 75 മ​ര​ണ​ങ്ങ​ള്‍ ന​വം​ബ​റി​ലു​മാ​ണ് ഉ​ണ്ടാ​യ​ത്.

നി​ല​വി​ലെ സ്ഥി​തി​യി​ല്‍ ഈ ​മാ​സ​വും മ​ര​ണ നി​ര​ക്കി​ല്‍ കാ​ര്യ​മാ​യ മാ​റ്റം​വ​രാ​ന്‍ സാ​ധ്യ​ത​യി​ല്ല. അ​തി​നി​ടെ, ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ 377 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ 476 പേ​ര്‍ രോ​ഗ മു​ക്തി നേ​ടി.

1,461 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​പ്പോ​ള്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 1,117 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 28,259 ആ​യി. ഇ​തി​ല്‍ 27,552 പേ​ര്‍ വീ​ടു​ക​ളി​ലും 15 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 692 പേ​ര്‍ പ​ണം കൊ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

92 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി​ക​ളി​ലും എ​ഫ്എ​ല്‍​റ്റി​സി​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ ഇ​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് 89 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 7,969 ആ​ണ്.

77,075 പേ​ര്‍​ക്കു ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ 68,808 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി​ട്ടു​ണ്ട്. 89.27 ശ​ത​മാ​ന​മാ​ണു ജി​ല്ല​യി​ലെ രോ​ഗ​മു​ക്തി നി​ര​ക്ക്.

Related posts

Leave a Comment