ഈ ലിസ്റ്റിൽ ഇനിയൊരാളും ഇടം നേടരുതേ’; കോട്ടയം മെഡിക്കൽ കോളജിൽ 20 ദിവസത്തിനിടെ മരിച്ചത് 53 പേർ; വാക്സിൻ സ്വീകരിച്ചവരിൽ രോഗം  വരാനുള്ള സാധ്യത കുറവ്


കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 21 വ​രെ കോ​വി​ഡ് രോ​ഗ​ത്താ​ൽ മ​ര​ണ​പ്പെ​ട്ട​ത് 53 പേ​ർ. കോ​വി​ഡ് പോസി​റ്റീ​വാ​യി ഇവിടെ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​വ​രും വി​വ​ധ രോ​ഗ​ങ്ങ​ളാ​ലും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ കോ​വി​ഡ് പി​ടി​പെ​ട്ടു മ​രി​ച്ച​വ​രു​ടെയും ക​ണ​ക്കാ​ണി​ത്.

വാക്സിൻ സ്വീകരിച്ചവരിൽ രോഗം കുറവ്, മരണവും
ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ദി​നം​പ്ര​തി​യു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ നി​ല​ക്കി​ലും വ​ർ​ധ​ന​വു​ണ്ടാ​യ​ത്. വാ​ക്സി​ൻ വി​ത​ര​ണം ജി​ല്ല​യി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്ന​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ തോ​തി​ൽ കു​റ​വ് സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ രോ​ഗം വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ന്‍റെ തോ​ത് കു​റ​വു​ണ്ടെ​ന്നും വി​ല​യി​രു​ത്തു​ന്നു.

20ദിവസം, 53 മരണം
ര​ണ്ടി​ന് മ​രി​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കൂ​ട​ൽ സ്വ​ദേ​ശി ഷൈ​ജു(35) വി​ന്‍റെ മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ലം ഈ ​മാ​സം ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.കോ​ട്ട​യം ഏ​റ​നാ​ട് മ​നോ​ജ് കു​മാ​ർ(51), കൂ​ത്താ​ട്ടു​കു​ളം കു​റ്റാ​ലി മ​ല​യി​ൽ ജോ​സ​ഫ് ചാ​ക്കോ(70), ച​ങ്ങ​നാ​ശേ​രി പു​തു​പ്പ​റ​ന്പി​ൽ അ​മ്മി​ണി(75), പാ​റ​ന്പു​ഴ ജോ​യി(77), എ​രു​മേ​ലി മു​ട്ട​പ്പ​ള്ളി സൈ​മ​ണ്‍(75), കോ​ട്ട​യം അ​മ​യ​ന്നൂ​ർ ലി​സി(70), ച​ങ്ങ​നാ​ശേ​രി ദീ​നാ​മ്മ(70),

കോ​ട്ട​യം മാ​ങ്ങാ​നം ജോ​സ് മാ​ത്യു(72), ചേ​ർ​ത്ത​ല തൃ​ച്ചാ​റ്റു​കു​ളം ഭാ​സി(68), എ​രു​മേ​ലി മു​ക്കൂ​ട്ടു​ത​റ ലീ​ലാ​മ്മ മാ​ത്യു(71), എ​റ​ണാ​കു​ളം നാ​യ​ര​ന്പ​ലം ബാ​ബു(56), വൈ​ക്കം ഉ​ദ​യ​നാ​പു​രം സോ​മ​ൻ(70), വൈ​ക്കം വെ​ച്ചൂ​ർ പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ(67), ചെ​ങ്ങ​ന്നൂ​ർ ആ​ല ശ്യാംനാ​ഥ്(21), കോ​ട്ട​യം കാ​രാ​പ്പു​ഴ പ്ര​സാ​ദ്(55), വൈ​ക്കം ചെ​മ്മ​ന​ത്തു​ക​ര ദാ​സ​ൻ(68), കോ​ട്ട​യം ളാ​ക്കാ​ട്ടൂ​ർ സ​ജീ​വ്(45) ഏ​റ്റു​മാ​നൂ​ർ അ​തി​ര​ന്പു​ഴ സു​നി​ൽ(42), കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ഞ്ചി​യാ​നി പെ​ണ്ണ​മ്മ(85), ഏ​റ്റു​മാ​നൂ​ർ ബേ​ബി സെ​ബാ​സ്റ്റ്യ​ൻ(57), ക​ടു​ത്തു​രു​ത്തി പെ​രു​വ സ​ലിം (50)

ചേ​ർ​ത്ത​ല മു​ഹ​മ്മ​ ലൈ​ല(56), കോ​ട്ട​യം കു​ഞ്ഞു​കു​ട്ടി (80), കോ​ട്ട​യം വെ​ട്ടി​ക്കാ​ട്ട് പ്രേം​രാ​ജ്(64), പി​റ​വം മി​നി കു​ഞ്ഞു​മോ​ൻ ( 57), കോ​ഴ​ഞ്ചേ​രി സൂ​ര​ജ് (40), പൂ​ഞ്ഞാ​ർ ശാ​ന്തി ഗോ​പാ​ല​ൻ(72), മ​ല്ല​പ്പ​ള​ളി ചെ​ല്ല​മ്മ(69), ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ൽ ജ​സി (52), കോ​ട്ട​യം ചാ​മ​ക്കാ​ല ബേ​ബി(60), തൃ​പ്പൂ​ണി​ത്തു​റ ഉ​ദ​യം​പേ​രൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ(67), കോ​ട്ട​യം വെ​ള്ളൂ​ർ പൊ​ന്ന​മ്മ(84), കോ​ട്ട​യം മ​റി​യ​പ്പ​ള്ളി ഷാ​ജി (56),

ച​ങ്ങ​നാ​ശേ​രി മ​ല​ക്കു​ന്നം ലീ​ലാ​മ്മ(58), കു​ട്ട​നാ​ട് മോ​ഹ​ന​ൻ(64), പാ​ല​രാ​മ​പു​രം ഭ​വാ​നി അ​പ്പു​ക്കു​ട്ട​ൻ(78), കാ​ഞ്ഞി​ര​പ്പ​ള്ളി തോ​മ​സ് ദേ​വ​സ്യ(70), തി​രു​വ​ഞ്ചൂ​ർ വി​ജ​യ​മ്മ(72), മാ​ന്നാ​ർ ലീ​ലാ​മ്മ വ​ർ​ഗ്ഗീ​സ്(63), പു​ന്ന​പ്ര അ​ബൂബ​ക്ക​ർ(69), കോ​ട്ട​യം പ​ള്ളം വി​ജ​യ​കു​മാ​ർ(35), കോ​ട്ട​യം പ​ന​യ്ക്ക​ച്ചി​റ അ​ശോ​ക​ൻ(45), തി​രു​വ​ഞ്ചൂ​ർ ജോ​ഷി(65), ക​ല്ല​റ ആ​യാം​കു​ടി ര​വീ​ന്ദ്ര​ൻ(65), കോ​ട്ട​യം ചീ​പ്പു​ങ്ക​ൽ ജോ​ണ്‍ പി. ​ജോ​ർ​ജ്(76), കോ​ട്ട​യം​ചാ​മ​ക്കാ​ല ജോ​സ്(45),

അ​തി​ര​ന്പു​ഴ​മാ​ന്നാ​നം ആ​ന്‍റ​ണി തോ​മ​സ്(40), കോ​ട്ട​യം മാ​ൻ​വെ​ട്ടം സു​കു​മാ​ര​ൻ(83), പ​ത്ത​നം​തി​ട്ട ഇ​ല​വും​തി​ട്ട​ ഭ​ദ്ര​ൻ (57), കോ​ട്ട​യം തെ​ള്ള​കം കു​ഞ്ഞ്(63), കോ​ട്ട​യം മു​ട്ട​ന്പ​ലം ടി.​ടി ജോ​ണ്‍​സ​ണ്‍(57), കു​ട്ട​നാ​ട് രാ​മ​ങ്ക​രി പി.​ആ​ർ. സോ​മ​ൻ(65), മു​ണ്ട​ക്ക​യം സാ​റാ​മ്മ തോ​മ​സ്(65), തൊ​ടു​പു​ഴ ക​രി​പ്പ​ല​ങ്ങാ​ട് മാ​ധ​വ​ൻ(55) എ​ന്നി​വ​രാ​ണ് കോ​വി​ഡ് റി​പ്പോർട്ട് ചെ​യ്തു മ​ര​ണ​പ്പെ​ട്ട​വ​ർ.

Related posts

Leave a Comment