ആ തീരുമാനം ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമോ? കൂ​ട്ട​പ്പ​രി​ശോ​ധ​ന​യ്ക്കെ​തി​രെ കെജിഎംഒഎ

​തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ൽ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​വു​മാ​യി കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​സോ​സി​യേ​ഷ​ൻ.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​ലാ​ണ് കെജിഎം​ഒഎ ​ഈ നി​ല​പാ​ട് അ​റി​യി​ച്ച​ത്.

ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലു​മ​പ്പു​റം പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്.

സാ​മ്പി​ൾ എ​ടു​ക്കാ​നു​ള്ള മാ​ന​വ വി​ഭ​വ​ശേ​ഷി​യും വ​കു​പ്പി​ൽ പ​രി​മി​ത​മാ​ണ്.

ഈ ​വ​സ്തു​ത​ക​ൾ പ​രി​ഗ​ണി​ക്കാ​തെ വീ​ണ്ടും കൂ​ട്ട പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും എ​ന്ന് ആ​ശ​ങ്ക​യു​ണ്ട്്.

പ​രി​ശോ​ധ​ന രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രി​ലേക്കും അ​വ​രു​ടെ പ്രൈ​മ​റി കോ​ൺ​ടാ​ക്ടി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്രൂ​പ്പു​ക​ളി​ലേ​ക്കും നി​ജ​പ്പെ​ടു​ത്ത​ണം.

എല്ലാവരും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കു​ന്നു എ​ന്ന് ക​ർ​ശ​ന​മാ​യി ഉ​റ​പ്പു വ​രു​ണം.

ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റിം​ഗ് ശേ​ഷി കൂ​ട്ടു​വാ​നു​ള്ള ലാ​ബ് സൗ​ക​ര്യ​ങ്ങ​ൾ അ​ടി​യ​ന്തര​മാ​യി ഒ​രു​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടു​ന്നു. കൂ​ടു​ത​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റിം​ഗ് കി​റ്റ് ല​ഭ്യ​ത​യും ഉ​റ​പ്പ് വ​രു​ത്ത​ണം.

ഹോം ​ട്രീ​റ്റ്മെ​ന്‍റ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വീ​ടു​ക​ളി​ൽ ക​ഴി​യാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്കാ​യി ഡോ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​ർ തു​ട​ങ്ങു​ക​യും വേ​ണ​മെ​ന്ന് കെജിഎംഒഎ ​മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment