രാജ്യത്ത് കോവിഡിന് നേ​രി​യ ആ​ശ്വാ​സം;  കേ​സു​ക​ൾ കു​റ​യു​ന്നു;  രോഗികൾ മൂന്നര ലക്ഷത്തിന് താഴേയ്ക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​നം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന കോ​വി​ഡ് കേ​സു​ക​ളി​ൽ നേ​രി​യ കു​റ​വ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,29,942 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 3876 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

രാ​ജ്യ​ത്താ​കെ 37.15 ല​ക്ഷം പേ​ർ നി​ല​വി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ൽ ഉ​ണ്ട്. സ​ജീ​വ​കേ​സു​ക​ളി​ൽ 30,016 പേ​രു​ടെ കു​റ​വു​ണ്ടാ​യി എ​ന്ന​താ​ണ് ആ​ശ്വാ​സ​ക​ര​മാ​യ വാ​ർ​ത്ത. 61 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ത്ര​യും കു​റ​വു​ണ്ടാ​കു​ന്ന​ത്.

ഇ​തു​വ​രെ 1,90,27,304 പേ​ർ കോ​വി​ഡ് മു​ക്ത​രാ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,56,082 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത് 2.29 കോ​ടി പേ​ർ​ക്കാ​ണ്.

ഇ​തി​ൽ 37.15 ല​ക്ഷം പേ​ർ മാ​ത്ര​മാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​ത്. പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളി​ൽ മ​ഹാ​രാ​ഷ്ട്ര​യെ പി​ന്നി​ലാ​ക്കി ക​ർ​ണാ​ട​ക ഒ​ന്നാ​മ​താ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 39,305 പേ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് പി​ടി​പ്പെ​ട്ടു.

37,236 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ത​മി​ഴ്നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ്, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ണ്. രാ​ജ്യ​ത്തു​ട​നീ​ളം 17,27,10,066 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ന​ൽ​കി.

അ​തി​നി​ടെ സം​സ്ഥാ​ന​ങ്ങ​ളു​ടെ വാ​ക്സി​നേ​ഷ​ൻ രീ​തി​യി​ൽ ക​ടു​ത്ത അ​തൃ​പ്തി​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഉ​ള്ള​ത്. വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ മ​ന്ദ​ഗ​തി​യി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

കോ​വി​ഡ് വാ​ക്സീ​ൻ സ്റ്റോ​ക്ക് കൂ​ട്ടി​വ​യ്ക്കാ​തെ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം മ​രു​ന്ന് ക​ന്പ​നി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment