ഒടുവില്‍ ആ സത്യം മറനീക്കി പുറത്തുവന്നു! 43 വ​ർ​ഷം ജ​യി​ൽ​ക​ഴി​ഞ്ഞ​യാ​ൾ ഒ​ടു​വി​ൽ നി​ര​പ​രാ​ധി; കെ​വി​ൻ സ്ട്രി​ക്റ്റ്ലാ​ന്‍റ് എ​ന്ന 61 വ​യ​സു​കാ​ര​നാ​ണ് ഈ ​ഹ​ത​ഭാ​ഗ്യ​ൻ…

മി​സോ​റി: ക​ൻ​സാ​സ് സി​റ്റി​യി​ൽ മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 42 വ​ർ​ഷം ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​യാ​ളെ നി​ര​പ​രാ​ധി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി വി​ട്ട​യ്ക്കു​വാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

കെ​വി​ൻ സ്ട്രി​ക്റ്റ്ലാ​ന്‍റ് എ​ന്ന 61 വ​യ​സു​കാ​ര​നാ​ണ് ഈ ​ഹ​ത​ഭാ​ഗ്യ​ൻ. കെ​വി​ന്‍റെ പേ​രി​ലു​ള്ള കു​റ്റം തെ​ളി​യി​ക്കാ​ൻ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ല, സം​ഭ​വി​ച്ച​ത് വ​ലി​യൊ​രു തെ​റ്റാ​ണ്.

ഇ​യാ​ളെ ജ​യി​ലി​ല​ട​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച പ്രോ​സി​ക്യൂ​ട്ട​റു​ടെ അ​തേ ഓ​ഫീ​സാ​ണ് ഇ​യാ​ളു​ടെ നി​ര​പ​രാ​ധി​ത്വം അം​ഗീ​ക​രി​ച്ചു ജ​യി​ലി​ൽ നി​ന്ന് മോ​ചി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

മേ​യ് 10 ചൊ​വ്വാ​ഴ്ച ജാ​ൽ​സ​ണ്‍ കൗ​ണ്ടി പ്രോ​സി​ക്യൂ​ട്ട​ർ ജീ​ൻ പീ​റ്റേ​ഴ്സ് ബേ​യാ​ണ് വി​വ​രം ഒൗ​ദ്യോ​ഗി​ക​മാ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

1978ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ന് ഏ​ക​ദൃ​ക്സാ​ക്ഷി സി​ന്ധ്യ ഡ​ഴ്സ​ലാ​ണ് കെ​വി​നെ കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

ഷെ​റി ബ്ലാ​ക്ക്, ജോ​ണ്‍​വാ​ക്ക​ർ, ലാ​റി ഇ​ൻ​ഗ്രാം എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സി​ന്ധ്യ​യ്ക്കും കാ​ലി​ൽ വെ​ടി​യേ​റ്റി​രു​ന്നു.

പ​ക്ഷേ ഇ​വ​ർ മ​രി​ച്ച​ത് പോ​ലെ കി​ട​ന്ന​തു​കൊ​ണ്ട് കൂ​ടു​ത​ൽ വെ​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ദ്യം ഇ​വ​ർ മ​റ്റു ര​ണ്ടു​പേ​രെ​യാ​ണ് പ്ര​തി​ക​ളാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. കെ​വി​നെ നേ​രി​ട്ട് അ​റി​യി​ല്ലെ​ങ്കി​ലും തോ​ക്ക് പി​ടി​ച്ചി​രു​ന്ന​ത് കെ​വി​നാ​ണെ​ന്ന ഇ​വ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു.

കെ​വി​നെ കൂ​ടാ​തെ വി​ൻ​സെ​ന്‍റ് ബെ​ൽ , കി​ല​ൻ ആ​ഡ്കി​ൻ​സ് എ​ന്നി​വ​രും കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് കെ​വി​ൻ ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് ബെ​ൽ പ​റ​ഞ്ഞു​വെ​ങ്കി​ലും കോ​ട​തി​യി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല.

2009ൽ ​ദൃ​ക്സാ​ക്ഷി​യാ​യി​രു​ന്ന സി​ന്ധ്യ കെ​വി​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് തി​രു​ത്തി പ​റ​ഞ്ഞു. 2013ൽ ​ഇ​വ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന​സ​ന്‍റ് പ്രോ​ജ​ൻ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ടു​വി​ൽ കെ​വി​ൻ പ്ര​തി​യ​ല്ലെ​ന്ന് ക​ണ്ടെ​ത്തി വി​ട്ട​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.​

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment