കടുത്ത ആശങ്ക; കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ ഏ​ഴാ​മ​ത്; 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് രോ​ഗം ക​ണ്ടെ​ത്തി​യ​ത് 8,750 പേർക്ക്


ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള​ത​ല​ത്തി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി. ജ​ർ​മ​നി, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ പി​ന്ത​ള്ളി​യാ​ണ് ഇ​ന്ത്യ ഏ​ഴാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി​യ​ത്.

24 മ​ണി​ക്കൂ​റി​നി​ടെ 8,750 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 223 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,90,609 ആ​യി ഉ​യ​ർ​ന്നു. മ​ര​ണ​സം​ഖ്യ 5,408.

രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 91,852 ആ​യി. നി​ല​വി​ൽ 93,338 രോ​ഗി​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. നേ​ര​ത്തെ, രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം പൂ​ർ​ണ​മാ​യി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​രു​ന്ന സ​മ​യ​ത്ത് നി​ര​ന്ത​രം 17ാം സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​ന്ത്യ.

നി​ല​വി​ൽ ഇ​ന്ത്യ​യ്ക്ക് മു​ന്നി​ലു​ള്ള മ​റ്റ് ആ​റ് രാ​ഷ്ട്ര​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ലാ​ണ്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 2,487 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 89 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 67,655 ആ​യും മ​ര​ണ​സം​ഖ്യ 2,286 ആ​യും ഉ​യ​ർ​ന്നു. 1,248 പേ​ർ കൂ​ടി ആ​ശു​പ​ത്രി വി​ട്ട​തോ​ടെ രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 29,329 ആ​യി.

ത​മി​ഴ്നാ​ട്ടി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 22,333 ആ​യി. മ​ര​ണം 176. രോ​ഗം ഭേ​ദ​മാ​യ​വ​ർ 12,757. പു​തു​താ​യി 1,149 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 13 പേ​ർ മ​രി​ച്ചു.

ഡ​ൽ​ഹി​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 1,295 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 57 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 19,844 ആ​യും മ​ര​ണ​സം​ഖ്യ 473 ആ​യും ഉ​യ​ർ​ന്നു. 8,478 പേ​ർ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ചു.

Related posts

Leave a Comment