കോ​വി​ഡ് 19; നി​രീ​ക്ഷ​ണ​ത്തി​ലുള്ള​വ​രു​ടെ എ​ണ്ണം പ​ന്ത്ര​ണ്ടാ​യി​ര​ത്തി​ലേ​ക്ക്;ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത് 102 പേ​ർ


കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം പ​ന്ത്ര​ണ്ടാ​യി​ര​ത്തി​ലേ​ക്ക് എ​ത്തു​ന്നു. 729 പേ​രെ​യാ​ണ് ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.

നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 733 പേ​രെ പ​ട്ടി​ക​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 11,998 ആ​യി. ഇ​തി​ല്‍ 10,193 പേ​ര്‍ വീ​ടു​ക​ളി​ലും 539 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 1,266 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

30 പേ​രെ​യാ​ണു പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 22 പേ​രെ​യും മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഒ​രാ​ളെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഏ​ഴു​പേ​രെ​യും പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ വി​വി​ധ ആ​ശു​പ്ര​തി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഏ​ഴ്‌​പേ​രെ ഇ​ന്ന​ലെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

ഇ​തോ​ടെ ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 141 ആ​യി. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 59 പേ​രും മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പ​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും മൂ​ന്നു​പേ​ര്‍ വീ​ത​വും അ​ങ്ക​മാ​ലി അ​ഡ്‌​ല​ക്‌​സി​ല്‍ 47 പേ​രും ഐ​എ​ന്‍​എ​ച്ച്എ​സ് സ​ഞ്ജീ​വ​നി​യി​ല്‍ നാ​ലു​പേ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി 25 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

കൊ​ച്ചി: ജി​ല്ല​യി​ല്‍ കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 100 ക​ട​ന്നു. ഇ​ന്ന​ലെ അ​ഞ്ചു​പേ​ര്‍​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണു രോ​ഗി​ക​ളു​ടെ എ​ണ്ണം നൂ​റു​ക​ട​ന്ന​ത്. മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ ഇ​ന്ന​ലെ അ​ഞ്ചു​പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ നി​ല​വി​ല്‍ 102 പേ​രാ​ണ് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും അ​ങ്ക​മാ​ലി അ​ഡ്‌​ല​ക്സി​ലു​മാ​യി 97 പേ​രും ഐ​എ​ന്‍​എ​ച്ച്എ​സ് സ​ഞ്ജീ​വ​നി​യി​ല്‍ നാ​ലു​പേ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഒ​രാ​ളു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ് നാ​ലി​ന് മ​സ്‌​ക​റ്റ്-​കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ 32 വ​യ​സു​ള്ള തെ​ല​ങ്കാ​ന സ്വ​ദേ​ശി, ഏ​ഴി​ന് ഖ​ത്ത​ര്‍-​കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ 23 വ​യ​സു​ള്ള ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി, നാ​ലി​ന് മും​ബൈ​യി​ല്‍​നി​ന്ന് ട്രെ​യി​നി​ല്‍ കൊ​ച്ചി​യി​ലെ​ത്തി​യ 34 വ​യ​സു​ള്ള വാ​ഴ​ക്കു​ളം സ്വ​ദേ​ശി​നി,

15ന് ​ഡ​ല്‍​ഹി – കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ 23 വ​യ​സു​ള്ള ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കും 48 വ​യ​സു​ള്ള പു​ത്ത​ന്‍​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​ക്കു​മാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പു​ത്ത​ന്‍​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യു​ടെ അ​ടു​ത്ത ബ​ന്ധു​വും രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്.

16ന് ​റ​ഷ്യ​യി​ല്‍​നി​ന്ന് വി​മാ​ന​ത്തി​ലെ​ത്തി​യ 21 വ​യ​സു​ള്ള പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യും അ​തേ വി​മാ​ന​ത്തി​ലെ​ത്തി​യ 39 വ​യ​സു​ള്ള പാ​ല​ക്കാ​ട് സ്വ​ദേ​ശി​യും, 27ന് ​അ​ബു​ദാ​ബി – തി​രു​വ​ന്ത​പു​രം വി​മാ​ന​ത്തി​ലെ​ത്തി​യ 40 വ​യ​സു​ള്ള കൊ​ല്ലം സ്വ​ദേ​ശി​യും രോ​ഗം സ്ഥി​രീ​ക​രി​ച്ച് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.

26ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഐ​എ​ന്‍ എ​ച്ച്എ​സ് സ​ഞ്ജീ​വ​നി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രി​ല്‍ ഒ​രു തീ​ര​ര​ക്ഷാ സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നും 29ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 80 വ​യ​സു​ള്ള തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യും ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി.

ഇ​ന്ന​ലെ ല​ഭി​ച്ച 113 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളി​ലാ​ണ് അ​ഞ്ചെ​ണ്ണ​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. ജി​ല്ല​യി​ല്‍​നി​ന്നും 133 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട് . ഇ​നി 263 ഫ​ല​ങ്ങ​ള്‍​കൂ​ടി ല​ഭി​ക്കാ​നു​ള്ള​താ​യും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment