റാ​പ്പി​ഡ് ടെ​സ്റ്റി​ൽ പോ​ലീ​സു​കാ​ര​ന് കോ​വി​ഡ്; ക​ള​മ​ശേ​രി സ്റ്റേ​ഷ​നി​ൽ സ​ന്ദ​ർ​ശ​ക വി​ല​ക്ക്


ക​ള​മ​ശേ​രി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് റാ​പ്പി​ഡ് ടെ​സ്റ്റി​ൽ കോ​വി​ഡ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ന്ദ​ർ​ശ​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​യാ​യ പോ​ലീ​സു​കാ​ര​ൻ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് സ്വ​മേ​ധ​യാ റാ​പ്പി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​നാ​കു​ക​യാ​യി​രു​ന്നു.

ഈ ​ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. പ​ക്ഷേ മ​റ്റ് പ​രി​ശോ​ധ​ന​ക​ൾ കൂ​ടി ന​ട​ത്തി​യ ശേ​ഷ​മേ രോ​ഗം ഉ​റ​പ്പി​ക്കാ​നാ​കൂ​യെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ദേ​ഹം കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ ഡ്യൂ​ട്ടി ചെ​യ്തി​രു​ന്നു.
പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​തോ​ടെ ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ന്ദ​ർ​ശ​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ മു​ത​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സം​ശ​യം ഉ​യ​ർ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ ഇ​വി​ടെ​യെ​ത്തി​യ അ​സി. ക​മ്മീ​ഷ​ണ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റി​യി​ല്ല.

പോ​ലീ​സു​കാ​ര​ൻ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഡ്യൂ​ട്ടി ചെ​യ്ത​തും സ​ന്ദ​ർ​ശി​ച്ച​തു​മാ​യ സ്ഥ​ല​ങ്ങ​ളു​ടെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രേ​യും ക്വാ​റ​ന്‍റൈ​നി​ൽ ആ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു.

Related posts

Leave a Comment